reppeeat ചേപ്പാട് സ്വദേശിനി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

ഹരിപ്പാട്: ഒമാനിലെ ഹൈമയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച ചേപ്പാട് സ്വദേശിനി ഷീബ മേരി തോമസ്​ (32). പെരുന്നാൾ അവധിക്ക് ദുബൈയിൽ നിന്ന് സലാലയിലേക്ക് വന്ന ഏഴ് പേരടങ്ങുന്ന രണ്ട് കുടുംബങ്ങളാണ് അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനംമറിയുകയായിരുന്നു.അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ നിസ്‌വ ആശുപതിയിലേക്ക് മാറ്റി. മൃതദേഹം ഹൈമ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ്: തോമസ്. മാതാവ്: മറിയാമ്മ. പിതാവിന്റെ സഹോദരനായ മാത്യൂസ് ഡാനിയൽ സലാലയിലുണ്ട്. ----------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.