മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴക്കാപ്പിള്ളി യൂനിറ്റ് വനിത വിഭാഗത്തിൻെറ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ല പ്രസിഡന്‍റ് സുബൈദ നാസർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ജില്ല വൈസ് പ്രസിഡന്‍റ് പി.എ. കബീർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് മർച്ചന്റ്സ് ബാങ്കിൽനിന്നുള്ള വനിത വ്യവസായ സംരംഭകർക്കുള്ള ധനസഹായ വിതരണവും അദ്ദേഹം നിർവഹിച്ചു. മിനി ജയൻ റിപ്പോർട്ടും അലീമ സെയ്ത് വരവ്ചെലവ് കണക്കും അവതരിപ്പിച്ചു. പി.സി. മത്തായി, എം.എ. നാസർ, കെ.ഇ. ഷാജി, പി.എം. നവാസ്, രാജേഷ് കുമാർ, അനസ് കൊച്ചുണ്ണി, എം.എസ്. ഷാഫി, ആലീസ് കെ. ഏലിയാസ്, സോഫിയ ബീവി തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സുലൈഖ അലിയാർ (പ്രസി), മിനി ജയൻ (ജന. സെക്ര), അലീമ സെയ്ത് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.