ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങാം​തു​രു​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

അമിത ഉപയോഗം; ആലങ്ങാട്ട് ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു

ആലങ്ങാട്: രാത്രികാലങ്ങളിലെ വൈദ്യുതിയുടെ അമിത ഉപയോഗം മൂലം ആലങ്ങാട് മേഖലയിൽ രണ്ട് ട്രാൻസ്ഫോർമറുകൾ കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി ആലങ്ങാട് പഞ്ചായത്തിലെ കരിങ്ങാംതുരുത്തിലും കൊടുവഴങ്ങ പഴംതോട്ടിലുമുള്ള ട്രാൻസ്ഫോർമറുകളാണ് തീപിടിച്ചു കത്തിയത്.

രാത്രി 12നാണ് രണ്ടിടത്തും തീപിടിച്ചത്. ലോഡ് താങ്ങാനാകാതെ ട്രാൻസ്ഫോർമർ ചുട്ടുപഴുത്തതിനെ തുടർന്ന് താഴെയുള്ള ഫൈബർ ബോക്സിൽനിന്ന് തീ പടരുകയായിരുന്നു. ഇതോടെ രണ്ട് പ്രദേശത്തും വൈദ്യുതിബന്ധം നിലച്ചു. ചൊവ്വാഴ്ച രാത്രിയോടെ വൈദ്യുതി പുനഃസ്ഥാപിക്കാനാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.

വൈകിട്ട് ആറിനും രാത്രി 12നും ഇടയിൽ ഗാർഹിക വൈദ്യുതി ഉപയോഗം കൂടിയതിനെ തുടർന്ന് പല സ്ഥലങ്ങളിലും ട്രാൻസ്ഫോർമറുകൾ കത്തിപ്പോവുകയോ വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ ഉണ്ടാകുകയോ ചെയ്യുന്നുണ്ട്. സാധാരണ ഉപയോഗിക്കുന്ന ഗൃഹോപകരണങ്ങൾക്ക് പുറമേ ഇൻഡക്ഷൻ കുക്കറിന്റെയും എയർ കണ്ടീഷനറുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും ചാർജിങ് വലിയ തോതിൽ വർധിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - Overuse, transformers in Alangat burnt down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.