വാക്സിനേഷൻ നൽകുന്നതിനായി നായ്ക്കളെ പിടികൂടുന്നു
മൂവാറ്റുപുഴ: നഗരത്തില്‍ നിരവധിപേരെ ആക്രമിച്ച തെരുവുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ നഗരത്തിലെ മറ്റ് തെരുവുനായ്ക്കള്‍ക്ക് വാക്സിന് നല്‍കുന്നതിനുള്ള നടപടികള്‍ക്ക് നഗരസഭ തുടക്കം കുറിച്ചു.
ഡോഗ് ക്യാച്ചേഴ്സിനെ എത്തിച്ചാണ് നഗരപരിധിയിലെ നായ്ക്കള്‍ക്ക് വ്യാപകമായി വാക്സിനേഷന് നല്‍കുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചിരിക്കുന്നത്.
ബുധനാഴ്ച രാവിലെ കടാതി മേഖലയിലെ മൂന്ന് വാര്‍ഡുകളില്‍ ഇതിന്റെ നടപടികള്‍ ആരംഭിച്ചു. മെഡിക്കല്‍ ടീം ഉള്‍പ്പെടെയുള്ളവരെത്തി വാക്സിനേഷന് തുടങ്ങി. ആറ് നായ്ക്കള്‍ക്ക് വാക്സിന് നല്കി. നഗരത്തില്‍ മറ്റൊരു നായക്ക് കൂടി പേവിഷബാധ സംശയിക്കുന്നുണ്ടെങ്കിലും നായ് ആരെയും കടിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍, പേവിഷബാധ സംശയിക്കുന്ന നായെ ഇതുവരെയും കണ്ടെത്താനും സാധിച്ചിട്ടില്ല.
നഗരസഭയില്‍നിന്നുള്ള സംഘം, മെഡിക്കല്‍ ടീം, വാക്സിനേഷനായി പരിശീലനം നേടിയവർ എന്നിവർ ചേർന്നാണ് വാക്സിനേഷന് ക്യാമ്പ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.