ഫൈ​സ​ൽ, ലി​ബി​ൻ ലാ​ലു, ക​ണ്ണ​ൻ

ഇടപ്പള്ളി ഗുണ്ടാ ആക്രമണം മുൻവൈരാഗ്യം തീർക്കാൻ; കാപ്പ പ്രതികൾ പിടിയിൽ

കാ​ക്ക​നാ​ട്: ഇ​ട​പ്പ​ള്ളി​യി​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു പ​ണം ക​വ​ർ​ന്ന സം​ഭ​വ​ത്തി​ന് പി​ന്നി​ൽ പ്ര​തി​ക​ളു​മാ​യു​ള്ള മു​ൻ​വൈ​രാ​ഗ്യ​മെ​ന്ന് പൊ​ലീ​സ്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ വി​ടോ​ബ ഫൈ​സ​ലു​മാ​യി പ​രാ​തി​ക്കാ​ര​നു​ണ്ടാ​യി​രു​ന്ന സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്മ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ലെ കാ​പ്പ പ്ര​തി​ക​ളാ​യ അ​ഞ്ചം​ഗ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലെ മൂ​ന്നു പേ​രെ തൃ​ക്കാ​ക്ക​ര പൊ​ലീ​സ് പി​ടി​കൂ​ടി.

കാ​പ്പ പ്ര​തി​ക​ളാ​യ കാ​യം​കു​ളം ചെ​റു​ക​വി​ൾ കി​ഴ​ക്ക​തി​ൽ ഫൈ​സ​ൽ (32),കാ​ക്ക​നാ​ട് തെ​ങ്ങോ​ട് വ​ലി​യ​വീ​ട്ടി​ൽ ലി​ബി​ൻ ലാ​ലു (33),ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി ഏ​റ്റു​ക​ണ്ട​ത്തി​ൽ മാ​ട്ട​ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന ക​ണ്ണ​ൻ (33) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി​ക​ളാ​യ മാ​ട്ട​ക്ക​ണ്ണ​ൻ, ലി​ബി​ൻ എ​ന്നി​വ​ർ ചേ​രാ​നെ​ല്ലൂ​രി​ലെ ആ​ബ്രി​സ് റ​സി​ഡ​ൻ​സി​യി​ലു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് സം​ഘം അ​വി​ടെ​യെ​ത്തി. പൊ​ലീ​സി​നെ ക​ണ്ട​തോ​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​ക​ൾ സ​മീ​പ​ത്തെ ച​തു​പ്പി​ൽ ഒ​ളി​ച്ചു. എ​ന്നാ​ൽ, ച​തു​പ്പി​ലി​റ​ങ്ങി പൊ​ലീ​സ് സം​ഘം പ്ര​തി​ക​ളെ കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന പ്ര​തി വി​ടോ​ബ ഫൈ​സ​ൽ ആ​ലു​വ ഭാ​ഗ​ത്തു​ണ്ടെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് പൊ​ലീ​സ് അ​വി​ടെ​യെ​ത്തി​യ​പ്പോ​ൾ കാ​റി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ഇ​യാ​ളെ​യും പി​ന്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തൃ​ക്കാ​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​മോ​ദ്, തൃ​ക്കാ​ക്ക​ര എ​സ്‌.​ഐ വി.​ബി. അ​ന​സ്, പൊ​ലീ​സു​കാ​രാ​യ ഗു​ജ​റാ​ൾ, സു​ജി​ത്ത്, ഷി​ബു എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സം​ഘ​മാ​ണ് പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കി​യ​ത്. ഏ​പ്രി​ൽ 22ന് ​രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മു​ൻ​വൈ​രാ​ഗ്യം മൂ​ലം പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ വി​ളി​ച്ച് വ​രു​ത്തി​യ ശേ​ഷം കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. കാ​റി​ലി​ട്ട് ക​ഴു​ത്ത് ഞെ​രി​ക്കു​ക​യും ക​ത്തി​കൊ​ണ്ട് തു​ട​യി​ൽ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വി​ജ​ന​മാ​യ ഗ്രൗ​ണ്ടി​ലെ​ത്തി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ശേ​ഷം യു​വാ​വി​ന്റെ പ​ണ​വും ക​വ​ർ​ന്നു. മ​ർ​ദ​ന​മേ​റ്റ യു​വാ​വ് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, വ​ധ​ശ്ര​മം, ക​വ​ർ​ച്ച തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Edappally goon attack was to settle old enmity; Kappa suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.