പ്രതീകാത്മക ചിത്രം
മൂവാറ്റുപുഴ: ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ വാദിയും പൊലീസ് വിളിച്ചുവരുത്തിയ എതിർകക്ഷിയും തമ്മിൽ സ്റ്റേഷൻ മുറ്റത്തുവെച്ച് കൈയാങ്കളി.
സംഭവത്തിൽ പൊലീസ് കേസെടുത്തു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. പള്ളി കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയുമായി കാവുംകര സ്വദേശി മാഹിനാണ് ആദ്യം പൊലീസ് സ്റ്റേഷനിൽ എത്തിയത്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ എതിർഭാഗത്തുള്ളവരെ പൊലീസ് വിളിച്ചുവരുത്തി.
പൊലീസ് സ്റ്റേഷനിൽ എത്തി ഇരുവരും സംഭവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി. തുടർന്ന് പൊലീസ് ഇൻസ്പെക്ടറുടെ ക്യാബിനിൽനിന്ന് പുറത്തിറങ്ങിയ ശേഷം ഇരുകൂട്ടരും തമ്മിൽ കൈയാങ്കളി ഉണ്ടാകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.