ക​ണ്ടെ​ടു​ത്ത പെ​രു​മ്പാ​മ്പിന്റെ മുട്ടകൾ

നെട്ടൂരിൽ പെരുമ്പാമ്പിനെയും 18 മുട്ടകളും കണ്ടെടുത്തു

മ​ര​ട്: നെ​ട്ടൂ​രി​ൽ കാ​ടു​പി​ടി​ച്ച് കി​ട​ന്ന സ്ഥ​ലം വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ക്ലീ​ൻ ചെ​യ്യു​ന്ന​തി​നി​ടെ പെ​രു​മ്പാ​മ്പി​നെ​യും 18 മു​ട്ട​ക​ളും ക​ണ്ടെ​ടു​ത്തു. മ​ര​ട് ന​ഗ​ര​സ​ഭ 25ാം ഡി​വി​ഷ​നി​ൽ നെ​ട്ടൂ​ർ അ​റ​ക്ക​പ്പ​റ​മ്പ് റോ​ഡി​ൽ ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി റ​ഷീ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്ത് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് പെ​രു​മ്പാ​മ്പി​നെ​യും മു​ട്ട​ക​ളും ക​ണ്ടെ​ടു​ത്ത​ത്.

മു​റി​ച്ചു​മാ​റ്റി​യ മ​ര​ത്തി​ന്‍റെ ക​ട​ഭാ​ഗ​ത്തി​ന്റെ അ​ടി​യി​ലാ​യി​രു​ന്നു മു​ട്ട​ക​ളും പെ​രു​മ്പാ​മ്പും ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് നീ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ര​ണ്ട് പെ​രു​മ്പാ​മ്പി​ൽ ഒ​രെ​ണ്ണം കാ​ന​യി​ലൂ​ടെ ക​ട​ന്നു​ക​ള​ഞ്ഞു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ പാ​മ്പി​നെ​യും മു​ട്ട​ക​ളും ഉ​ച്ച​യോ​ടെ മ​ല​യാ​റ്റൂ​ർ വ​നം വ​കു​പ്പി​ന് കൈ​മാ​റി.

Tags:    
News Summary - Python and 18 eggs found in Nettoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.