പാ​മ്പു​ക​ൾ പു​റ​ത്തേ​ക്ക്​; വേ​ണം ജാ​ഗ്ര​ത

കൊ​ച്ചി: ​കൊ​​ടും​​ചൂ​​ടി​​ൽ തു​റ​സ്സാ​യ സ്​​ഥ​ല​ങ്ങ​ളി​ൽ പാ​​മ്പു​​ക​​ൾ മാ​​ള​​ങ്ങ​​ളി​​ൽ​നി​​ന്ന്​ ഇ​​റ​​ങ്ങി സ്വൈ​​ര​​വി​​ഹാ​​രം തു​​ട​​ങ്ങു​​ക​​യും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പാ​​മ്പു ക​​ടി​ സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​​തി​​ജാ​​ഗ്ര​​ത​​ക്ക്​ നി​​ർ​​ദേ​​ശം. മു​​റ്റ​​ത്തോ വീ​​ട്ട​​ക​​ങ്ങ​​ളി​​ലോ ഏ​​തു സ​​മ​​യ​​ത്തും പാ​​മ്പു​​ക​​ൾ എ​​ത്താ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ ക​​രു​​തി​​യി​​രി​​ക്ക​​ണ​​മെ​​ന്നും ക​​ടി​​യേ​​റ്റാ​​ല്‍ കൃ​​ത്യ​​മാ​​യ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ൽ​​കി ആ​​ന്‍റി വെ​​നം ഉ​​ള്ള ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ഉ​​ട​​ൻ ചി​​കി​​ത്സ തേ​​ട​​ണ​​മെ​​ന്നും ആ​​രോ​​ഗ്യ വ​​കു​​പ്പ്​ അ​​റി​​യി​​ച്ചു. ക​​ടു​​ത്ത ചൂ​​ടി​ൽ ത​​ണു​​പ്പു​ തേ​​ടി​​യാ​​ണ് പാ​​മ്പു​​ക​​ൾ വീ​​ടു​​ക​​ളി​​ലും ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ലും എ​​ത്തു​​ന്ന​​ത്.

മു​​ൻ​​ക​​രു​​ത​​ൽ

  • വീ​​ടി​​നോ​​ടു ചേ​​ർ​​ന്ന പു​​ൽ​​ക്കാ​​ടു​​ക​​ൾ, ക​​രി​​യി​​ല​​ക്കൂ​​ട്ട​​ങ്ങ​​ൾ, വി​​റ​​ക് കൂ​​ട്ടി​​യി​​ട്ട ഇ​​ട​​ങ്ങ​​ൾ എ​​ന്നി​​വ കൃ​​ത്യ​​മാ​​യി വൃ​​ത്തി​​യാ​​ക്കു​ക​യും വാ​​തി​​ലു​​ക​​ൾ​​ക്കും ജ​​നാ​​ല​​ക​​ൾ​​ക്കും താ​​ഴെ​​യു​​ള്ള വി​​ട​​വു​​ക​​ൾ അ​​ട​​ക്കു​ക​യും വേ​ണം.
  • തു​​റ​​ന്നി​​ടു​​ന്ന ജ​നാ​ല​ക​ളി​ൽ നെ​​റ്റു​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ പാ​​മ്പു​​ക​​ൾ ഉ​​ള്ളി​​ൽ ക​​ട​​ക്കു​​ന്ന​​ത് ത​​ട​​യാ​ം. കി​​ണ​റ്റി​ൽ​നി​ന്ന്​​ വെ​​ള്ളം കോ​​രും മു​​മ്പ്​ ക​​യ​​റി​​ലോ ക​​പ്പി​​യി​​ലോ പാ​​മ്പോ മ​​റ്റ് ഇ​​ഴ​​ജ​​ന്തു​​ക്ക​​ളോ ഇ​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​ക്കു​ക.
  • ഭ​​ക്ഷ​​ണാ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ അ​​ല​​ക്ഷ്യ​​മാ​​യി ഇ​​ടു​​ന്ന​​ത് എ​​ലി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കു​ക​യും എ​​ലി​​ക​​ളെ തേ​​ടി പാ​​മ്പു​​ക​​ൾ വീ​​ടി​​നു​​ള്ളി​​ൽ എ​​ത്തു​ക​യും ചെ​യ്യും.
  • രാ​​ത്രി പു​​റ​​ത്തി​​റ​​ങ്ങു​​മ്പോ​​ൾ നി​​ർ​​ബ​​ന്ധ​​മാ​​യും കൈ​യി​ൽ ടോ​​ർ​​ച്ച് ക​​രു​​തു​​ക.
  • വീ​ടി​ന്​ പു​റ​ത്ത്​ അ​ഴി​ച്ചു​വെ​ച്ച ഹെ​​ൽ​​മ​റ്റ്, ഷൂ​​സ്, ചെ​​രു​​പ്പു​​ക​​ൾ എ​​ന്നി​​വ ധ​​രി​​ക്കു​​ന്ന​​തി​​ന് മു​​മ്പ് ന​​ന്നാ​​യി കു​​ട​​യു​ക.
  • വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​ഴ​​ജ​​ന്തു​​ക്ക​​ൾ ക​​യ​​റി​​യി​​ട്ടി​​ല്ല എ​​ന്ന് ഉ​​റ​​പ്പാ​ക്കു​ക.
  • ത​​റ​​യി​​ൽ പാ​​യ വി​​രി​​ച്ച് ഉ​​റ​​ങ്ങു​​ന്ന​​വ​​ർ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്കു​​ക. ക​​ട്ടി​​ലി​​ലോ കൊ​​തു​​കു​​വ​​ല​​ക്കു​​ള്ളി​​ലോ ഉ​​റ​​ങ്ങു​​ന്ന​​താ​​ണ് സു​​ര​​ക്ഷി​​തം.
  • ച​ട​ങ്ങു​ക​ൾ ന​​ന​​വും ത​​ണു​​പ്പും ഉ​​ള്ള​​തി​​നാ​​ൽ പാ​​മ്പു​​ക​​ൾ ഒ​​ളി​​ച്ചി​​രി​​ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

പാ​​മ്പു​​ക​​ടി​​യേ​​റ്റാ​​ൽ

  • ക​​ടി​​യേ​​റ്റ സ്ഥ​​ല​​ത്തു​​നി​​ന്ന് സു​​ര​​ക്ഷി​​ത സ്ഥ​​ല​​ത്തേ​​ക്ക് മാ​​റു​​ക
  • ജീ​​വ​​നോ​​ടെ​​യോ അ​​ല്ലാ​​തെ​​യോ പാ​​മ്പി​​നെ പി​​ടി​​ക്കാ​​ൻ ശ്ര​​മി​​ക്ക​​രു​​ത്​
  • ക​​ടി​​യേ​​റ്റ​​യാ​​ൾ​​ക്ക്​ ആ​​ത്മ​​വി​​ശ്വാ​​സം ന​​ൽ​​കു​​ക
  • ക​​ടി​​യേ​​റ്റ ഭാ​​ഗ​​ത്ത് ഒ​​ന്നും ചെ​​യ്യ​​രു​​ത്. ലേ​​പ​​ന​​മോ മ​​രു​​ന്നോ പു​​ര​​ട്ട​​രു​​ത്​
  • ക​​ടി​​യേ​​റ്റ​ ഭാ​​ഗ​​ത്തി​​ന് മു​​ക​​ളി​​ൽ ര​​ക്ത​​യോ​​ട്ടം കു​​റ​​ക്കാ​​ൻ മു​​റു​​ക്കി കെ​​ട്ടേ​​ണ്ട​​തി​​ല്ല
  • ക​​ടി​​യേ​​റ്റ​​യാ​​ളെ ത​​ല ച​​രി​​ച്ച്, കൈ​​കൊ​​ണ്ട് മു​​ഖം താ​​ങ്ങി നി​​ർ​​ത്തു​​ന്ന രീ​​തി​​യി​​ൽ ഇ​​ട​​ത്തോ​​ട്ട് ച​​രി​​ച്ച് വ​​ല​​തു​​കാ​​ൽ മ​​ട​​ക്കി കി​​ട​​ത്തു​​ക
  • കൈ​​കാ​​ലു​​ക​​ളി​​ൽ​​നി​​ന്ന് ഷൂ​​സ്, ബെ​​ൽ​​റ്റ്, മോ​​തി​​രം, വാ​​ച്ച്, ആ​​ഭ​​ര​​ണ​​ങ്ങ​​ൾ, മു​​റു​​കി​​ക്കി​​ട​​ക്കു​​ന്ന വ​​സ്ത്രം എ​​ന്നി​​വ അ​​ഴി​​ച്ചു​​മാ​​റ്റു​​ക

പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ

  • ശ​​രീ​​ര​​ത്തി​​ന്റെ മ​​റ്റു ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക്​ വി​​ഷം വ്യാ​​പി​​ക്കു​​ന്ന​​ത് പ​​ര​​മാ​​വ​​ധി ത​​ട​​യു​​ന്ന രീ​​തി​​യി​​ലാ​ക​ണം പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ.
  • പാ​​മ്പ് ക​​ടി​​യേ​​റ്റെ​​ന്ന് മ​​ന​​സ്സി​​ലാ​​യാ​​ൽ ഒ​​രു കാ​​ര​​ണ​​വ​​ശാ​​ലും പ​​രി​​ഭ്രാ​​ന്ത​​രാ​​കു​​ക​​യോ ക​​ടി​​യേ​​റ്റ വ്യ​​ക്തി​​യെ ഭ​യ​പ്പെ​ടു​ത്തു​​ക​​യോ ചെ​​യ്യ​​രു​​ത്. പേ​​ടി​​ച്ചാ​​ൽ ര​​ക്ത​​യോ​​ട്ടം കൂ​​ടി വി​​ഷം ശ​​രീ​​ര​​ത്തി​​ൽ പെ​​ട്ടെ​​ന്ന് വ്യാ​​പി​​ക്കും.
  • ബോ​​ധം ന​​ഷ്ട​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ത​​റ​​യി​​ല്‍ ച​​രി​​ച്ചു​​കി​​ട​​ത്തു​​ക. ക​​ടി​​യേ​​റ്റ​​യാ​​ളെ നി​​ര​​പ്പാ​​യ പ്ര​​ത​​ല​​ത്തി​​ൽ കി​​ട​​ത്തു​​ക. മു​​റി​​വി​​ൽ അ​​മ​​ർ​​ത്തു​​ക​​യോ മു​​റി​​വു​​ണ്ടാ​​ക്കി ര​​ക്തം ക​​ള​​യാ​​ൻ ശ്ര​​മി​​ക്കു​​ക​​യോ ചെ​​യ്യ​​രു​​ത്.
  • മു​​റി​​വി​​ന് മു​​ക​​ളി​​ലാ​​യി ക​​യ​​റോ തു​​ണി​​യോ മു​​റു​​ക്കി കെ​​ട്ടു​ന്ന​​ത് ര​​ക്ത​​യോ​​ട്ടം ത​​ട​​സ്സ​​പ്പെ​​ടു​​ത്തി കോ​​ശ​​ങ്ങ​​ൾ ന​​ശി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​കും.
  • ക​​ടി​​യേ​​റ്റ ആ​​ളെ എ​​ത്ര​​യും വേ​​ഗം ആ​​ന്റി സ്നേ​​ക്ക് വെ​​നം ല​​ഭ്യ​​മാ​​യ അ​​ടു​​ത്തു​​ള്ള ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്ക​​ണം. ശാ​​സ്ത്രീ​​യ ചി​​കി​​ത്സാ​​രീ​​തി​​ക​​ൾ മാ​​ത്രം പി​​ന്തു​​ട​​രു​​ക.
  • ക​​നി​​വ് 108ൽ ​​വി​​ളി​​ച്ചാ​​ൽ ആം​​ബു​​ല​​ന്‍സ് വ​​ഴി ആ​​ന്റി സ്‌​​നേ​​ക്ക് വെ​​നം ഉ​​ള്ള ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ കൃ​​ത്യ​​മാ​​യി എ​​ത്തി​​ക്കു​ം. ആം​​ബു​​ല​​ന്‍സി​​ലു​​ള്ള പ​​രി​​ച​​യ സ​​മ്പ​​ന്ന​​രാ​​യ എ​​മ​​ര്‍ജ​​ന്‍സി മെ​​ഡി​​ക്ക​​ല്‍ ടെ​​ക്‌​​നീ​​ഷ്യ​​ന്‍ വ​​ഴി പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ​​യും നി​​രീ​​ക്ഷ​​ണ​​വും ഉ​​റ​​പ്പാ​​ക്കാം.
  • ക​​ടി​​യേ​​റ്റ​​യാ​​ളെ ഓ​​ടാ​​നോ ന​​ട​​ക്കാ​​നോ അ​​നു​​വ​​ദി​​ക്ക​രു​ത്. എ​​ടു​​ത്തോ സ്ട്ര​​ച്ച​​റി​​ല്‍ കി​​ട​​ത്തി​​യോ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ക്ക​​ണം. 

ആ​ന്‍റി​വെ​നം 15 സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ

പാമ്പ് കടിയേൽക്കുന്നവർക്ക് ജില്ലയിലെ 15 സർക്കാർ ആശുപത്രികളിൽ ചികിത്സ ലഭ്യമാണ്. ആശുപത്രികളുടെ പട്ടിക ചുവടെ:

1. ജില്ല ആശുപത്രി, ആലുവ

2. ജനറൽ ആശുപത്രി, എറണാകുളം

3. ജനറൽ ആശുപത്രി, മൂവാറ്റുപുഴ

4. ഗവ. മെഡിക്കൽ കോളജ്, കളമശ്ശേരി

5. താലൂക്ക് ആശുപത്രി, തൃപ്പൂണിത്തുറ

6. താലൂക്ക് ആശുപത്രി, അങ്കമാലി

7. താലൂക്ക് ആശുപത്രി, ഞാറക്കൽ

8. താലൂക്ക് ആശുപത്രി, പള്ളുരുത്തി

9. താലൂക്ക് ആശുപത്രി, പിറവം

10. താലൂക്ക് ആസ്ഥാന ആശുപത്രി, കരുവേലിപ്പടി

11. താലൂക്ക് ആസ്ഥാന ആശുപത്രി, ഫോർട്ടുകൊച്ചി

12. താലൂക്ക് ആസ്ഥാന ആശുപത്രി, കോതമംഗലം

13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

14. താലൂക്ക് ആസ്ഥാന ആശുപത്രി, പെരുമ്പാവൂർ

15. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മട്ടാഞ്ചേരി

ര​ക്ഷ​ക്ക്​ ‘സ​ർ​പ’ ആ​പ്

വീ​ടു​ക​ളി​ലോ പ​രി​സ​ര​ത്തോ അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പാ​മ്പു​ക​ളെ ക​ണ്ടാ​ൽ ഉ​ട​ൻ വ​നം വ​കു​പ്പി​ന്റെ പ​രി​ശീ​ല​ന​വും ലൈ​സ​ൻ​സും ഉ​ള്ള ‘സ​ർ​പ’ വ​ള​ന്‍റി​യ​ർ​മാ​രെ വി​ളി​ക്കാം. ‘സ​ർ​പ’ മൊ​ബൈ​ൽ ആ​പ്​ ഡൗ​ൺ​ലോ​ഡ് ചെ​യ്തും ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ജി​ല്ല​യി​ലെ ‘സ​ർ​പ’ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രും ഫോ​ൺ ന​മ്പ​റും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ൽ ല​ഭ്യ​മാ​ണ്. പാ​മ്പു​ക​ളെ റെ​സ്ക്യൂ ചെ​യ്യു​ന്ന ഈ ​സേ​വ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ് (സ​ന്ന​ദ്ധ സേ​വ​നം എ​ന്ന നി​ല​യി​ലാ​ണ് ‘സ​ർ​പ’ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​ത് നി​ർ​വ​ഹി​ക്കു​ന്ന​ത്, ഇ​ന്ധ​ന​ച്ചെ​ല​വി​നും മ​റ്റും ന​ൽ​കു​ന്ന ചെ​റി​യ തു​ക​ക​ൾ സ്വീ​ക​രി​ക്കും. എ​ന്നാ​ൽ, നി​ശ്ചി​ത ഫീ​സോ സ​ർ​വി​സ് ചാ​ർ​ജോ ഇ​ല്ല).

•എ​റ​ണാ​കു​ളം ജി​ല്ല ​ഫോ​റ​സ്റ്റ്​ എ​മ​ർ​ജ​ൻ​സി ഓ​പ​റേ​ഷ​ൻ സെ​ന്‍റ​ർ-9188407530 / 9188407524

•‘സ​ർ​പ’ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ (റേ​ഞ്ച്​ ഓ​ഫി​സ​ർ)- 85476 03736

•‘സ​ർ​പ’ ജി​ല്ല ഫെ​സി​ലി​റ്റേ​റ്റ​ർ: ശ്രീ​നി​വാ​സ്​ ക​മ്മ​ത്ത്-9037327108, എ​സ്.​എ​ഫ്.​ഒ, കെ.​ജി. ര​ഞ്ജി​ത്ത്​-85476 03781

Tags:    
News Summary - be careful about snake attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.