ചെങ്ങമനാട്: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.എം. മുഹമ്മദ് ഹുസൈർ അധ്യക്ഷത വഹിച്ചു. അത്താണി: നെടുമ്പാശ്ശേരി ഐശ്വര്യ നഗറിൽ 75കാരി സുശീല ചാക്കോ ദേശീയ പതാക ഉയർത്തി. വാർഡ് അംഗം ജോബി നെൽക്കര സന്ദേശം നൽകി. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീം അംഗമായ അഖിൽ പ്രവീണിനെ അനുമോദിക്കുകയും നഗറിലെ മുതിർന്ന മൂന്ന് അംഗങ്ങളെ ആദരിക്കുകയും ചെയ്തു. പ്രസിഡന്‍റ് സുരേഷ് അത്താണി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.