പറവൂർ: കെടാമംഗലം ഗവ. എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ സർവിസിൽനിന്ന് വിരമിക്കുന്ന എ.ഇ.ഒ കെ.എൻ. ലതയെയും ലൈബ്രറി കൗൺസിൽ ജില്ല സർഗോത്സവത്തിൽ ഒന്നാമതെത്തിയ കെടാമംഗലം പപ്പുക്കുട്ടി മെമ്മോറിയൽ ലൈബ്രറിയെയും . ഏഴിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ പി.എൻ. സജീവ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. പത്മകുമാരി, പഞ്ചായത്ത് അംഗം ധന്യ സുരേഷ്, പ്രധാനാധ്യാപിക ഡെൻസി റോയ്, പി.പി. സുകുമാരൻ, എം.ആർ. സുരാജ്, പി.എം. ഷൈനി എന്നിവർ സംസാരിച്ചു. എൽ.എസ്.എസ് നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു. ചിത്രം EA PVR aadharichu 2 കെടാമംഗലം ഗവ. എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സർവിസിൽനിന്ന് വിരമിച്ച എ.ഇ.ഒ കെ.എൻ. ലതയെ ഏഴിക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. ശിവാനന്ദൻ ഉപഹാരം നൽകി ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.