പ്ലാ​വ് മാ​ട​ൻ നാ​ട​ക​ത്തി​ൽ നാ​ണി​ത​ള്ള​യാ​യി സി​ന്ധു ഉ​ല്ലാ​സ് അ​ര​ങ്ങി​ലെ​ത്തി​യ​പ്പോ​ൾ

ഏകാംഗ നാടകാഭിനയത്തിൽ അരങ്ങുകൾ വാണ് സിന്ധു ഉല്ലാസ്

മൂ​വാ​റ്റു​പു​ഴ: ഏ​കാ​ങ്ക നാ​ട​കാ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങ് വാ​ഴു​ക​യാ​ണ് മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​നി സി​ന്ധു ഉ​ല്ലാ​സ്. കാ​ല​ടി സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​രി​യാ​ണ്.

ഈ ​രം​ഗ​ത്തേ​ക്ക് കൂ​ടു​ത​ൽ പ്ര​തി​ഭ​ക​ൾ എ​ത്താ​ത്ത​തും ച​മ​യ​മ​ട​ക്കം കാ​ര്യ​ങ്ങ​ൾ​ക്ക് വ​ൻ​തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്ന​തു​മാ​ണ് ഏ​കാ​ങ്ക​നാ​ട​കം ത​ട്ട​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് എ​ഴു​ത്തു​കാ​രി​യും പു​രോ​ഗ​മ​ന​ക​ലാ സാ​ഹി​ത്യ​സം​ഘം ജി​ല്ല ഭാ​ര​വാ​ഹി​യു​മാ​യ സി​ന്ധു പ​റ​യു​ന്നു. ഒ​രാ​ളി​ലൂ​ടെ അ​നേ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​നാ​യാ​സം അ​ര​ങ്ങി​ലെ​ത്തി​ക്കു​ന്ന സി​ന്ധു ഇ​തി​ന​കം പ്രേ​ക്ഷേ​ക​ശ്ര​ദ്ധ നേ​ടി.

സാ​ധാ​ര​ണ വീ​ട്ട​മ്മ​യാ​യ നാ​ണി​ത​ള്ള ഓ​മ​നി​ച്ച് ന​ട്ടു​വ​ള​ർ​ത്തി​യ പ്ലാ​വി​നെ ര​ക്ഷി​ക്കാ​ൻ വി​ശ്വാ​സ​മെ​ന്ന പൊ​ടി​ക്കൈ പ്ര​യോ​ഗി​ച്ച് പ്ലാ​വു​മാ​ട​ൻ എ​ന്ന മൂ​ർ​ത്തി​യാ​ക്കി മാ​റ്റു​ന്ന​താ​ണ് ‘പ്ലാ​വ് മാ​ട​ൻ’ നാ​ട​ക​ത്തി​ന്റെ ക​ഥാ​ത​ന്തു. കേ​ട്ട​റി​ഞ്ഞ ധാ​രാ​ളം ആ​ളു​ക​ൾ പ്ലാ​വു​മാ​ട​നെ കാ​ണാ​ൻ എ​ത്തു​ന്നു. സം​ഭ​വ​ത്തി​ലെ പൊ​ള്ള​ത്ത​ര​വും സ​ത്യാ​വ​സ്ഥ​യും നാ​ണി​ത​ള്ള​യെ ഒ​രു​പാ​ട് വി​ഷ​മി​പ്പി​ക്കു​ന്നു​ണ്ട്.

സ​ഹ​ജീ​വി​ക​ളെ സ​ഹാ​യി​ക്കാ​ൻ മ​ന​സ്സി​ല്ലാ​ത്ത​വ​ർ വി​ശ്വാ​സ​ത്തി​ന്റെ പേ​രി​ൽ പ​ണം വാ​രി​യെ​റി​യു​ന്ന​തി​ന്റെ പൊ​ള്ള​ത്ത​രം നാ​ട​കം മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ആ​ൾ​ദൈ​വ​ങ്ങ​ൾ സ്വ​രു​ക്കൂ​ട്ടു​ന്ന പ​ണം എ​ങ്ങ​നെ ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​ക​രി​ക്കു​ന്ന ത​ര​ത്തി​ലേ​ക്ക് മാ​റ്റാ​മെ​ന്ന് ഹാ​സ്യ​ത്തി​ന്റെ മേ​മ്പൊ​ടി ക​ല​ർ​ത്തി ‘പ്ലാ​വ് മാ​ട​ൻ’ പ​റ​ഞ്ഞു​ത​രു​ന്നു.

സ​മ​കാ​ലി​ക രാ​ഷ്ട്രീ​യ സം​ഭ​വ​ങ്ങ​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് ഈ ​നാ​ട​കം പു​രോ​ഗ​മി​ക്കു​ന്ന​ത്. വ​നി​ത സാ​ഹി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​സ്ഥാ​ന വ​നി​ത നാ​ട​കോ​ത്സ​വ​ത്തി​ലാ​ണ് ‘പ്ലാ​വ് മാ​ട​ൻ’ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. തൊ​ടു​പു​ഴ സ്വ​ദേ​ശി വി​കാ​സ് ബാ​ബു ര​ചി​ച്ച നാ​ട​കം സം​വി​ധാ​നം ചെ​യ്ത് അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്റാ​യ സി​ന്ധു വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നാ​യ ഡി. ​ഉ​ല്ലാ​സി​ന്റെ ഭാ​ര്യ​യാ​ണ്. 

Tags:    
News Summary - Sindhu Ullas takes to the stage in monoact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.