കോതമംഗലം പീസ് വാലി
Posted On
date_range Updated On
date_range കനത്ത മഴ; കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും താൽക്കാലിക താമസ സൗകര്യം ഒരുക്കി കോതമംഗലം പീസ് വാലി
കോതമംഗലം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ കിടപ്പുരോഗികൾക്കും ഭിന്നശേഷിക്കാർക്കും വയോധികർക്കും കോതമംഗലം പീസ് വാലിയിൽ സുരക്ഷിതമായ താത്കാലിക താമസ സൗകര്യം ഒരുക്കിയതായി പീസ് വാലി അധികൃതർ അറിയിച്ചു. ദുരന്തസാഹചര്യത്തിൽ വീടുകളിൽ തുടരുന്നത് അപകടകരമാകുകയോ, ആവശ്യമായ പരിചരണവും ചികിത്സയും ലഭിക്കാതെ വരികയോ ചെയ്യുന്നവർക്ക് മുൻഗണന നൽകിയാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.
അടിയന്തരമായി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറേണ്ട സാഹചര്യമുള്ളവർക്ക് ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. താമസ സൗകര്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി 9656918852, 9447872278, 9947922791 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.