വൈപ്പിനില്‍ സ്കൂള്‍ പരിസരങ്ങളിൽ സിഗ്സാഗ് വരകൾ
അടയാളപ്പെടുത്തിയപ്പോൾ
വൈപ്പിൻ: സംസ്ഥാന പാതക്കരികിൽ ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി സിഗ്സാഗ് വരകൾ അടയാളപ്പെടുത്തി. റോഡിന് വീതി കുറവായ വൈപ്പിൻ പാതയിൽ ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് പതിവായ സാഹചര്യത്തിലാണ് കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനടക്കം പൊതുമരാമത്ത് വകുപ്പിന്റെ നടപടി. വൈപ്പിനില്‍ സ്കൂള്‍ പരിസരങ്ങളിലാണ് പുതുതായി വളഞ്ഞുപുളഞ്ഞ വരകൾ പ്രത്യക്ഷമായത്. സിഗ്സാഗ് വരകൾ രേഖപ്പെടുത്തിയ ഇടങ്ങളിൽ ഡ്രൈവർമാർ ഒരുകാരണവശാലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ പാടില്ല. മറ്റു വാഹനങ്ങളെ മറികടന്നുപോകുന്നത് ഈ മേഖലയിൽ കർശനമായി നിരോധിച്ചിരിക്കുന്നു. ഇവിടെ വാഹനങ്ങൾ വേഗതകുറച്ച് ശ്രദ്ധയോടെയാണ് നീങ്ങേണ്ടത്.
ഓവർടേക്കിങ് പാടില്ലെന്ന മുന്നറിയിപ്പുമായി റോഡിന് നടുവിൽ നീളത്തിൽ വരച്ചിട്ടുള്ള വെള്ളവരകളുണ്ടെങ്കിലും ടൂവീലറുകൾ അലക്ഷ്യമായി മുറിച്ചുകടക്കുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്നു പോകാതെ മധ്യഭാഗത്തുകൂടെ സഞ്ചരിക്കുന്നത് മറ്റ് വാഹനങ്ങളുടെ സുഗമമായ യാത്രക്ക് തടസ്സമാവുകയും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയും ചെയ്യുന്നുണ്ട്. ഇതിനുപുറമെ, വീതികുറഞ്ഞ റോഡരികിലെ അലക്ഷ്യമായ പാർക്കിങ്ങും അപകട സാധ്യതയുണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.