സഫീന, ആനന്ദ്, അമൽ, ജോൺ രാഹുൽ
കൊച്ചി: ബധിരനും മൂകനുമായ യുവാവിനെ അക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കേസിലെ ഒന്നാം പ്രതി നോർത്ത് പറവൂർ കുത്തിയതോട് ചാലക്ക കടവിൽ വീട്ടിൽ സഫീന എന്ന സഫാന (27), മൂന്നാം പ്രതി തൃപ്പൂണിത്തുറ ഇരുമ്പനം മനയിൽ മഠം അമൽ (32) എന്നിവരെ കാക്കനാട് വാഴക്കാല വേവ്സ് ലോഡ്ജിൽനിന്നും രണ്ടാംപ്രതി വൈറ്റില ഷൈൻ റോഡിൽ കോയിത്താര വീട്ടിൽ ജോൺ രാഹുലിനെ (23) വൈറ്റിലയിലെ വീട്ടിൽനിന്നും നാലാം പ്രതി മരട് കുറുവാനിപ്പാടം ആനന്ദിനെ (29) ചോറ്റാനിക്കരയിലെ വാടക വീട്ടിൽനിന്നുമാണ് കടവന്ത്ര പൊലീസ് പിടികൂടിയത്.
ഞായറാഴ്ച വൈകീട്ട് 6.30നാണ് സംഭവം. കടവന്ത്ര മനോരമ ജങ്ഷന് സമീപം ക്രൗൺ സ്യൂട്ട് എന്ന ലോഡ്ജിലെ മുറിയിൽ ബധിരനും മൂകനുമായ യുവാവിനെ തടങ്കലിൽ വെച്ച് മാരക ആയുധങ്ങളുമായി ഭീഷണിപ്പെടുത്തി മർദിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കടവന്ത്ര ഇൻസ്പെക്ടർ കെ.എം. മഹേഷ് കുമാർ, എസ്.ഐ സിബി ടി. ദാസ്, എസ്.ഐ ഹരീഷ് കുമാർ, എ.എസ്.ഐമാരായ ഐസിമോൾ, രതീഷ് കുമാർ, എസ്.സി.പി.ഒമാരായ ടോബിൻ, ടി.എസ്. ഷിബു, പി.എസ്. മനു, ഷിബുരാജ്, അനീഷ്, പ്രശാന്ത്, സി.പി.ഒമാരായ കെ.ആർ. രാജേഷ്, ജിതിൻ സദാനന്ദൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.