തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ മാ​ലി​ന്യ യാ​ർ​ഡി​ലെ മാ​ലി​ന്യ​ക്കൂമ്പാരം

ചീഞ്ഞഴുകി ജൈവമാലിന്യം; തൃക്കാക്കരയിൽ മൂക്ക് പൊത്തി ജനം

കാ​ക്ക​നാ​ട്: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ റ​വ​ന്യൂ വ​രു​മാ​ന​മു​ള്ള തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി മാ​ലി​ന്യ നീ​ക്കം ന​ട​ക്കു​ന്നി​ല്ല. 48 ഡി​വി​ഷ​നു​ക​ളി​ൽ നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വ​ണ്ടി​ക​ളി​ലെ​ത്തി​ച്ച് ന​ഗ​ര​സ​ഭ മ​ന്ദി​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്താ​ണ് പ​തി​വാ​യി സം​ഭ​രി​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്ന്​ ഇ​ത് നീ​ക്കം ചെ​യ്യാ​താ​യ​തോ​ടെ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലും പൊ​ളി​ത്തി​ൻ ബാ​ഗു​ക​ളി​ലു​മാ​യി നി​റ​ച്ച മാ​ലി​ന്യം മ​ഴ​യി​ൽ ചീ​ഞ്ഞ​ഴു​കി പ​രി​സ​ര​മാ​കെ ത​ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

ജൈ​വ മാ​ലി​ന്യ​വും പ്ലാ​സ്റ്റി​ക്കും വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കാ​ൻ 46 സെ​ന്റ് സ​ർ​ക്കാ​ർ ഭൂ​മി ന​ഗ​ര​സ​ഭ​ക്ക് ല​ഭി​ച്ചി​ട്ടും മാ​ലി​ന്യ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. പ്ലാ​ന്റി​നാ​യു​ള്ള ഡി.​പി.​ആ​ർ പാ​സാ​യി​ട്ടും സാ​ങ്കേ​തി​ക​ത്വം പ​റ​ഞ്ഞ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് മു​ൻ ഭ​ര​ണ​സ​മി​തി​യി​ലെ ചി​ല അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ച് പൊ​ടി​ച്ച് ത​രി​ക​ളാ​ക്കി ടാ​റി​ങ് മി​ശ്രി​ത​ത്തി​ൽ ക​ല​ർ​ത്തി തൃ​ക്കാ​ക്ക​ര സി​വി​ൽ​ലൈ​ൻ റോ​ഡ് ടാ​ർ ചെ​യ്ത ച​രി​ത്രം ന​ഗ​ര​സ​ഭ​ക്കു​ണ്ടെ​ങ്കി​ലും പി​ന്നീ​ട് പ്ലാ​സ്റ്റി​ക് ഷ്ര​ഡി​ങ് യൂ​ണി​റ്റി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സ്ഥാ​പി​ച്ച മെ​ഷീ​ന​റി​ക​ളും കാ​ണാ​നി​ല്ല. 18 ല​ക്ഷം രൂ​പ മു​ട​ക്കി ഷ്ര​ഡി​ങ് യൂ​ണി​റ്റ് ഇ​പ്പോ​ൾ നാ​യ​ക്കൂ​ടു​ക​ളാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളി​ൽ നി​ന്നു​ള്ള ജൈ​വ മാ​ലി​ന്യ ങ്ങ​ൾ​ക്കു​പു​റ​മെ, ഹോ​ട്ട​ലു​ക​ൾ, ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ൾ, ഹോ​സ്റ്റ​ലു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള​ള ജൈ​വ മാ​ലി​ന്യ​ങ്ങ​ളും അ​നു​മ​തി​യി​ല്ലാ​തെ ഹ​രി​ത​ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. 

Tags:    
News Summary - Thrikkakara Stinks as Organic Waste Rotts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.