നീറമ്പുഴ നീർത്തട പദ്ധതിയുടെ ആദ്യ ഘട്ടനിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന എനായിക്കര തോടിന്റെ കാപ്യരുമല ഭാഗം

നീ​റ​മ്പു​ഴ നീ​ർ​ത്ത​ട പ​ദ്ധ​തി​ക്ക് അം​ഗീ​ക​രം

മൂ​വാ​റ്റു​പു​ഴ: മ​ഞ്ഞ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ നീ​റ​മ്പു​ഴ നീ​ർ​ത്ത​ട പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. 20 ല​ക്ഷം​രൂ​പ​യാ​ണ്​ കൃ​ഷി വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ് പ​ദ്ധ​തി​ക്ക് ന​ൽ​കി​യ​ത്. 902.09 ഹെ​ക്ട​ർ വി​സ്തീ​ർ​ണ​മു​ള്ള നീ​റ​മ്പു​ഴ നീ​ർ​ത്ത​ട പ​ദ്ധ​തി​യു​ടെ 10 ഹെ​ക്ട​ർ പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​നു​മ​തി ല​ഭി​ച്ച​ത്.

എ​നാ​യി​ക്ക​ര തോ​ടി​ന്റെ കൈ​ത്തോ​ട്ടി​ൽ കാ​പ്യ​രു​മ​ല ഭാ​ഗ​ത്താ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​വി​ടെ തോ​ടി​ന്റെ ഇ​രു വ​ശ​ങ്ങ​ളി​ലും സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കും. ഇ​തോ​ടൊ​പ്പം ഒ​രു ന​ട​പ്പാ​ലം നി​ർ​മി​ക്കു​ന്ന​തി​നും പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്യു​ന്നു. മ​ണ്ണൊ​ലി​പ്പ് ത​ട​യാ​നും കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നും ജ​ലം ഉ​റ​പ്പാ​ക്കാ​നു​മാ​ണ് നീ​ർ​ത്ത​ട പ​രി​പാ​ല​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ തോ​ടി​ന്റെ സു​ഗ​മ​മാ​യ നീ​രോ​ഴു​ക്ക് സാ​ധ്യ​മാ​കും. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ക​ച്ച രീ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​തി​ന് ഈ ​പ​ദ്ധ​തി ഗു​ണ​ക​ര​മാ​കും.

ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം വ​ർ​ഷം മു​ഴു​വ​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന​തും പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നും ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​നും തോ​ടി​ന്റെ സൈ​ഡ് കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​ത് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - Neerampuzha Dam Project Gets Approval

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.