കളമശ്ശേരി: 51ാം സംസ്ഥാന സബ് ജൂനിയർ ബാസ്ക്കറ്റ്ബാൾ ചാമ്പ്യൻഷിപ്പ് ശനിയാഴ്ച്ച കളമശ്ശേരി രാജഗിരി കാമ്പസിൽ തുടക്കമാകും. കേരള ബാസ്ക്കറ്റ്ബാൾ അസോസിയേഷൻ (കെ.ബി.എ), എറണാകുളം ജില്ല ബാസ്ക്കറ്റ്ബാൾ അസോസിയേഷൻ (ഇ.ഡി.ബി.എ), രാജഗിരി ഇൻസ്റ്റിറ്റ്യൂഷൻസ്, സ്റ്റാർട്ടിങ് ഫൈവ് സ്പോർട്സ് മാനേജ്മെന്റ് എന്നിവർ സംയുക്തമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ഡോൺ ബോസ്കോ ട്രോഫിയും കെ.എം. ചാക്കോ മെമ്മോറിയൽ എവർ റോളിങ് ട്രോഫിയും സമ്മാനിക്കും.
ആൺകുട്ടികളുടെ വിഭാഗത്തിൽ പൂൾ എയിൽ ആലപ്പുഴ, തൃശൂർ, കാസർഗോഡ് ടീമുകളും പൂൾ ബി-യിൽ കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം ടീമുകളും പൂൾ സി-യിൽ എറണാകുളം, പാലക്കാട്, ഇടുക്കി ടീമുകളും പൂൾ ഡി-യിൽ കോട്ടയം, കണ്ണൂർ, കൊല്ലം, പത്തനംതിട്ട ടീമുകളും മാറ്റുരയ്ക്കും. പെൺകുട്ടികളുടെ വിഭാഗത്തിൽ പൂൾ എയിൽ കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ടീമുകളും പൂൾ ബിയിൽ എറണാകുളം, കൊല്ലം, പത്തനംതിട്ട ടീമുകളും പൂൾ സിയിൽ മലപ്പുറം, കോട്ടയം, പാലക്കാട് ടീമുകളും പൂൾ ഡിയിൽ തൃശൂർ, ആലപ്പുഴ, കാസർഗോഡ് ടീമുകളും ഉൾപ്പെടുന്നു. ഓരോ പൂളിൽ നിന്നും രണ്ട് ടീമുകൾ വീതം നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. ശനിയാഴ്ച്ച വൈകുന്നേരം നാലു മണിക്ക് സിന്തൈറ്റ് ഗ്രൂപ്പ് ഡയറക്ടർ ഡോ. വി. ജേക്കബ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.