പ്രതീകാത്മക ചിത്രം

വിമാനത്താവളത്തിലെ അനധികൃത ടാക്‌സികൾക്കെതിരെ എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡുകൾ

കൊ​ച്ചി: നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ധി​കൃ​ത ടാ​ക്‌​സി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി. നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ നാ​ഗ​രാ​ജു ച​ക്കി​ല​ത്തി​ന്റെ പ്ര​ത്യേ​ക നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് മ​ധ്യ​മേ​ഖ​ല (ര​ണ്ട്), ഡെ​പ്യൂ​ട്ടി ഗ​താ​ഗ​ത ക​മീ​ഷ​ണ​ർ സ​ജി പ്ദോ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ന​ട​പ​ടി.

എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ​യു​ടെ (എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്) നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ്പാ​ശ്ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ധി​കൃ​ത ടാ​ക്‌​സി സ​ർ​വീ​സു​ക​ൾ​ക്കെ​തി​രെ പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി. അ​ങ്ക​മാ​ലി, ആ​ലു​വ, പെ​രു​മ്പാ​വൂ​ർ, കാ​ല​ടി മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് നാ​ല് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും തി​രി​ച്ചും പെ​ർ​മി​റ്റ് ഇ​ല്ലാ​തെ അ​ന​ധി​കൃ​ത​മാ​യി വാ​ട​ക സ​ർ​വീ​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ​യും മ​റ്റ് ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​ന​ധി​കൃ​ത ടാ​ക്‌​സി സ​ർ​വീ​സ്, വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത രൂ​പ മാ​റ്റ​ങ്ങ​ൾ, നി​കു​തി അ​ട​യ്ക്കാ​തെ​യു​ള്ള സ​ർ​വീ​സ്, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ, ര​ജി​സ്‌​ട്രേ​ഷ​ൻ സം​ബ​ന്ധ​മാ​യ ലം​ഘ​ന​ങ്ങ​ൾ, സൈ​ഡ് ന​മ്പ​ർ പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​ത്, ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​തെ​യു​ള്ള യാ​ത്ര എ​ന്നി​വ ഉ​ൾ​പ്പെ​ടെ ആ​കെ 68 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. നി​ര​വ​ധി അ​ന​ധി​കൃ​ത ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ പ്ര​ത്യേ​ക​മാ​യി ച​ലാ​ൻ ത​യ്യാ​റാ​ക്കി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. പ്ര​ത്യേ​ക ഡ്രൈ​വി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​യി ആ​കെ 1,47,000 കോ​മ്പൗ​ണ്ടി​ങ് ഫീ​സ് ഈ​ടാ​ക്കി.

ഇ​ത്ത​രം അ​ന​ധി​കൃ​ത സ​ർ​വീ​സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലൂ​ടെ യാ​ത്ര​ക്കാ​ര​ന് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യോ മ​റ്റ് സം​ര​ക്ഷ​ണ​ങ്ങ​ളോ ല​ഭി​ക്കാ​തെ പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന​ധി​കൃ​ത ടാ​ക്‌​സി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ട​യാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും നി​യ​മാ​നു​സൃ​ത പൊ​തു​ഗ​താ​ഗ​തം ശ​ക്തി​പ്പെ​ടു​ത്താ​നു​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ തു​ട​ർ​ന്നും ന​ട​ത്തു​മെ​ന്ന് എ​റ​ണാ​കു​ളം ആ​ർ.​ടി.​ഒ (എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്റ്) ബി​ജു ഐ​സ​ക് അ​റി​യി​ച്ചു.

Tags:    
News Summary - Enforcement squads crack down on illegal taxis at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.