തനിമ കലാസാഹിത്യവേദി എറണാകുളം സിറ്റി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന സംവാദം ആദം അയൂബ് ഉദ്ഘാടനം നിർവഹിക്കുന്നു
കൊച്ചി: തനിമ കലാസാഹിത്യവേദി എറണാകുളം സിറ്റി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ഇസ്ലാമോഫോബിയയും, പ്രോപഗണ്ട സിനിമകളും’ വിഷയത്തിൽ സംവാദം നടന്നു. തനിമ സംസ്ഥാന പ്രസിഡൻറ് ആദം അയൂബ് ഉദ്ഘാടനം നിർവഹിച്ചു. സംഘപരിവാരത്തിന്റെ ആശിർവാദത്തോടെ കേന്ദ്രഭരണകൂടത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി പടച്ചുവിടുന്ന പ്രോപഗണ്ട സിനിമകൾ വെറുപ്പും വിഭജനവും സൃഷ്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
എറണാകുളം ഗ്രാൻറ് സ്ക്വയറിൽ നടന്ന പരിപാടിയിൽ തനിമ ചാപ്റ്റർ പ്രസിഡൻറ് ഫാസിൽ കാട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. ആക്റ്റിവിസ്റ്റും എഴുത്തുകാരനുമായ സുദേഷ് എം. രഘു,ഗവേഷകനായ ഡോ. എ.കെ. വാസു, സിനിമ പ്രവർത്തക പി.എം. ലാലി എന്നിവർ സംസാരിച്ചു. തനിമ ജില്ല പ്രസിഡൻറ് ഷംസു പുക്കാട്ടുപടി സാന്നിദ്ധ്യം വഹിച്ചു. ചാപ്റ്റർ സെക്രട്ടറി അബ്ദുൽ ജലീൽ സ്വാഗതവും എം.കെ. അൻസാർ നന്ദിയും പറഞ്ഞു. മുഹമ്മദ് നസീർ ഏകോപനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.