ഇവർ പ്രതീക്ഷയുടെ ‘നേർവഴി’യിൽ; കൗ​മാ​ര​ക്കാ​രാ​യ കു​റ്റ​വാ​ളി​ക​ളെ​ വി​ദ്യാ​ഭ്യാ​സ​വും തൊ​ഴി​ൽ പ​രി​ശീ​ല​ന​വും

കൊ​​ച്ചി: ഗു​​രു​​ത​​ര​​മ​​ല്ലാ​​ത്ത​ കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ഏ​​ർ​​പ്പെ​ടു​ന്ന കൗ​​മാ​​ര​​ക്കാ​​രാ​​യ കു​​റ്റ​​വാ​​ളി​​ക​​ളെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​വ​ഴി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ല​ക്ഷ്യ​മി​ട്ട്​ സാ​​മൂ​​ഹി​ക നീ​​തി വ​​കു​​പ്പ്​ ന​​ട​​പ്പാ​​ക്കു​​ന്ന ‘നേ​​ർ​​വ​​ഴി’ പ​​ദ്ധ​​തി​ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​ക​മാ​യ​തോ​ടെ ഇ​ത്ത​രം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്തി ശ​രി​യാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​വും ദി​​ശാ​ബോ​ധ​വും ന​ൽ​കി പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്​​ നി​ല​വി​ൽ ഊ​ന്ന​ൽ ന​ൽ​കി​വ​രു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗു​ണ​ഭോ​ക്​​താ​ക്ക​ളെ ക​ണ്ടെ​ത്ത​ലും ബോ​ധ​വ​ത്​​ക​ര​ണ​വു​മ​ട​ക്കം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ന്നോ​ട്ട്​ പോ​കു​മ്പോ​ഴും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​ത വെ​ല്ലു​വി​ളി​യാ​യി മാ​റു​ന്നു.2017​ൽ ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ ‘നേ​ർ​വ​ഴി’ പ​ദ്ധ​തി പ്ര​കാ​രം ഇ​​തി​ന​കം 200ഓ​​ളം കു​​റ്റ​​വാ​​ളി​​ക​​ളെ പു​​ന​​ര​​ധി​​വ​​സി​​പ്പി​​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം 46 പേ​രും 2024ൽ 72 ​പേ​രു​മാ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ൾ.

പോ​രാ​ട്ടം ല​ഹ​രി​ക്കെ​തി​രെ

ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ലാ​ണ്​ ല​ഹ​രി​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രി​ലേ​ക്ക്​ ജി​ല്ല​യി​ൽ ‘നേ​ർ​വ​ഴി’​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച​തെ​ന്ന്​ ജി​ല്ല പ്ര​ബേ​ഷ​ൻ ഓ​ഫി​സ​ർ ബെ​ൻ​സ​ൺ ഡേ​വി​സ്​ പ​റ​ഞ്ഞു. നി​ല​വി​ൽ ഇ​ത്ത​രം കേ​സു​ക​ളി​ൽ പെ​ട്ട 15 പേ​രെ​യാ​ണ്​ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്​​താ​ക്ക​ളാ​യി ക​ണ്ടെ​ത്തി സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്​ ഇ​ട​പെ​ട​ൽ ന​ട​ത്തി​വ​രു​ന്ന​ത്. ഇ​വ​രി​ൽ എ​ട്ട്​ പേ​ർ ജി​ല്ല​യി​ലെ എ​ട്ട്​ ജ​യി​ലു​ക​ളി​ൽ നി​ന്നും അ​ഞ്ച്​ പേ​ർ എ​ക്​​സൈ​സ്​ വ​കു​പ്പി​ൽ നി​ന്നും ഒ​രാ​ൾ വീ​തം ല​ഹ​രി മോ​ച​ന ചി​കി​ത്സാ കേ​ന്ദ്രം, പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും പ​ദ്ധ​തി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്യ​പ്പെ​ട്ട​വ​രാ​ണ്. ഗു​ണ​ഭോ​ക്​​താ​ക്ക​ളി​ൽ ഏ​ഴ്​ പേ​ർ 18നും 21​നും ഇ​ട​യി​ലും ഏ​ഴ്​ പേ​ർ 22നും 25​നും ഇ​ട​യി​ലും ഒ​രാ​ൾ 25 വ​യ​സ്സി​ന്​ മു​ക​ളി​ലും പ്രാ​യ​മു​ള്ള​വ​രാ​ണ്. എ​ല്ലാ​വ​രും ത​ന്നെ ല​ഹ​രി​ കേ​സു​ക​ളി​ൽ ഉ​​ൾ​​പ്പെ​ട്ട​വ​രോ ല​ഹ​രി​ക്ക​ടി​പ്പെ​ട്ട​വ​രോ ആ​ണ്.

ഗൃ​ഹ​സ​ന്ദ​ർ​ശ​നം, ബോ​ധ​വ​ത്​​ക​ര​ണം

ഗു​ണ​ഭോ​ക്​​താ​ക്ക​ളെ ക​ണ്ടെ​ത്തി ക​ഴി​ഞ്ഞാ​ൽ സ​മ​ഗ്ര​മാ​യ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ സാ​മൂ​ഹി​ക നീ​തി വ​കു​പ്പ്​ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ആ​ദ്യ​മേ ത​ന്നെ ഇ​വ​രു​ടെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​നു​മ​തി രേ​ഖാ​മൂ​ലം വാ​ങ്ങും. തു​ട​ർ​ന്ന്​ ഓ​രോ മാ​സ​വും ഭ​വ​ന സ​ന്ദ​ർ​ശ​ന​വും കൗ​ൺ​സ​ലി​ങ്ങും ന​ട​ത്തി​വ​രു​ന്നു. ഇ​തി​ന്​ പു​റ​മെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ളും ലൈ​ഫ് സ്കി​ൽ ക്ലാ​സു​ക​ളും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ചെ​യ്ത തെ​റ്റു​ക​ളി​ൽ പ​ശ്​​ചാ​ത്താ​പം തോ​ന്നി പു​തി​യൊ​രു ജീ​വി​ത​ത്തെ​ക്കു​റി​ച്ച്​ പു​ന​ർ​വി​ചി​ന്ത​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കു​ന്ന വി​ധ​ത്തി​ൽ വി​ഷ​യ​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ണ്​ ക്ലാ​സ്​ ന​ട​ത്തു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​വ​സ​രം

മ​​ദ്യ​​പാ​​ന ആ​​സ​​ക്തി കു​​റ​​ക്കാ​​ൻ ഡീ ​​അ​​ഡി​​ക്ഷ​​ൻ സേ​​വ​​ന​​ങ്ങ​​ൾ, വീ​​ട് ഇ​​ല്ലാ​​ത്ത​​വ​​ർ​​ക്ക് സാ​​മൂ​​ഹ്യ നീ​​തി വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലെ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ താ​​മ​​സ സൗ​​ക​​ര്യം എ​​ന്നി​​വ​​യും ഒ​​രു​​ക്കു​​ന്നു. തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ന​​ൽ​​കി ജോ​​ലി​​ക്ക്​ പ്രാ​​പ്ത​​രാ​​ക്കും. പ​​ഠ​​നം മു​​ട​​ങ്ങി​​യ​​വ​ർ​ക്ക്​ തു​ട​ർ വി​​ദ്യാ​​ഭ്യാ​​സം ന​​ൽ​​കി ത​​ത്തു​​ല്യ പ​​രി​​ക്ഷ എ​​ഴു​​തി പാ​​സാ​​കു​​ന്ന​​ത് വ​​രെ പ​​ദ്ധ​​തി​​യു​​ടെ ആ​​നു​​കൂ​​ല്യം ല​​ഭ്യ​മാ​ക്കും. വി​​ദ്യാ​​ഭ്യാ​​സ​​വും പ​​രി​​ശീ​​ല​​ന​​വും ല​​ഭി​​ച്ച് പു​​റ​​ത്തി​​റ​​ങ്ങു​​ന്ന​​വ​​രെ വി​ല​യി​രു​ത്താ​ൻ ഗൃ​​ഹ സ​​ന്ദ​​ർ​​ശ​​നം, വീ​​ട്ടു​​കാ​​രു​​മാ​​യി ആ​ശ​യ വി​നി​മ​യം എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. കൊ​​ല​​പാ​​ത​​കം, ബ​​ലാ​​ൽ​​സം​​ഗം, പോ​​ക്​​​സോ തു​​ട​​ങ്ങി​​യ ഗു​​രു​​ത​​ര കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​വ​​രെ പ​​ദ്ധ​​തി​​യി​​ലേ​​ക്ക്​ പ​​രി​​ഗ​​ണി​​ക്കാ​​റി​​ല്ല.

Tags:    
News Summary - They are on the 'straight path' of hope

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.