കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തിയിരുന്ന പ്രതികൾ പൊലീസ് പിടിയിൽ. പനങ്ങാട് പണ്ടേക്കാട്ടുവീട്ടിൽ ഡാർവിൻ (23), പനങ്ങാട് മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18) എന്നിവരെയാണ് പനങ്ങാട് പൊലീസ് പിടികൂടിയത്. രാത്രി ബൈക്കിൽ കറങ്ങി ക്ഷേത്രങ്ങളിലെ പൂട്ട് തകർത്തു ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവ മോഷ്ടിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് വെച്ച് സഞ്ചരിച്ചിരുന്ന പ്രതികളെ സി.സി.ടി.വി കാമറകൾ പരിശോധിച്ചും സഞ്ചരിച്ച വഴികൾ മനസിലാക്കിയുമാണ് പിടികൂടിയത്. പനങ്ങാട് കോതേശ്വരം ശിവക്ഷേത്രം, പാട്ടുപറമ്പിൽ മഹാദേവ ക്ഷേത്രം, നെട്ടൂർ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് മോഷ്ടിച്ച വസ്തുക്കൾ ചോറ്റാനിക്കരയിലെ ആക്രികടയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഒന്നാം പ്രതി ഡാർവിന് പോക്സോ, ഭവന ഭേദനം ഉൾപ്പടെ നിരവധി കേസുകൾ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.