പ്ര​തി​ക​ൾ

ആറുവയസ്സുകാരിക്ക് പീഡനം: യുവാക്കള്‍ക്ക് 58 വര്‍ഷം കഠിന തടവും പിഴയും

മൂ​വാ​റ്റു​പു​ഴ: ആ​റു​വ​യ​സ്സു​കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ ര​ണ്ട് യു​വാ​ക്ക​ള്‍ക്ക് 58 വ​ര്‍ഷം വീ​തം ക​ഠി​ന ത​ട​വും 3,75,000 രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് മൂ​വാ​റ്റു​പു​ഴ പോ​ക്സോ സ്പെ​ഷ​ല്‍ കോ​ട​തി. തൃ​ശൂ​ര്‍ ഒ​ല്ലൂ​ര്‍ക​ര ഇ​ല്ല​ഞ്ഞി​കു​ളം ക​ദ​ളി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ കെ. ​സ​മ​ല്‍ (32), തൊ​ടു​പു​ഴ ഉ​ടു​മ്പ​ന്നൂ​ര്‍ പ​ള്ളി​ക്ക​മു​റി​യി​ല്‍ ക​ര​യി​ല്‍ ഇ​ള​ന്താ​ന​ത്ത് വീ​ട്ടി​ല്‍ സൂ​ര്യ​ദേ​വ് (27) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

പി​ഴ​ത്തു​ക​യി​ൽ​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ വീ​തം ഇ​ര​ക്ക്​ ന​ല്‍ക​ണ​മെ​ന്നും വി​ധി​യി​ലു​ണ്ട്. 2019 ഡി​സം​ബ​ര്‍ 16ന് ​മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. മൂ​വാ​റ്റു​പു​ഴ ഡി.​വൈ.​എ​സ്.​പി ആ​യി​രു​ന്ന കെ. ​അ​നി​ല്‍കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യി​രു​ന്ന സി.​കെ. ബ​ഷീ​ര്‍, ടി.​എം. സൂ​ഫി, സീ​നി​യ​ര്‍ വ​നി​ത സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ പി.​എം. ലൈ​ലാ​നി, എം.​കെ. സ​ജ​ന, ഒ.​എ​ച്ച്. റ​യ്ഹാ​ന​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.