സർവിസ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതി ഭാരവാഹികൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് എൻ.എച്ച് വിഭാഗം ചീഫ് എൻജിനീയർ ധർമേന്ദ്ര സമരക്കാരുമായി ചർച്ചനടത്തുന്നു 

സർവിസ് റോഡിന്റെ ശോച്യാവസ്ഥ: റോഡ് ഉപരോധിച്ചു

പറവൂർ: ദേശിയ പാത കടന്നുപോകുന്ന സർവിസ് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർവിസ് റോഡ് ഉപരോധിച്ചു. ദേശിയപാത അധികൃതർക്ക് പരാതികൾ നൽകിയിട്ടും നടപടി സ്വീകരിക്കാൻ തയാറാകാത്തതിനെത്തുടർന്നാണ് പ്രതിഷേധവുമായി ഭാരവാഹികൾ രംഗത്തെത്തിയത്.

പ്രതിഷേധത്തെത്തുടർന്ന് എൻ.എച്ച് വിഭാഗം ചീഫ് എൻജിനീയർ ധർമേന്ദ്ര സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ചക്കരക്കടവ് അടിപാത പൂർത്തിയാക്കിയ ശേഷം ഡോൺ ബോസ്കോ പള്ളിയോട് ചേർന്ന ഭാഗത്ത് സർവിസ് റോഡ് പൂർത്തികരിക്കാമെന്നും പൊടിശല്യം പരിഹരിക്കാമെന്നും പഴയ ചക്കരക്കടവ് പൊതുമരാമത്ത് റോഡ് പുനർക്രമീകരിക്കാമെന്നും ചീഫ് എൻജിനിയർ ഉറപ്പുനൽകി.

പെരുമ്പടന്ന വടക്കേ ഭാഗത്ത് വാഹനങ്ങൾക്കായി സൈൻ ബോർഡ് സ്ഥാപിക്കാമെന്നും അദ്ദേഹം പറഞ്ഞു. പെരുമ്പടന്ന ഭാഗത്ത് മുഖ്യകവാടം ഒരുക്കാനും എക്സിറ്റും എൻട്രിയും ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ തുടരാനും തീരുമാനമായി. ചർച്ചയിൽ പെരുമ്പടന്ന ജനകീയ വികസന സംരക്ഷണ സമിതി ഭാരവാഹികളായ വി.എസ്. ബോബൻ, പി.എസ്. ഉദയഭാനു, കെ.വി. രാധാകൃഷണൻ, എൻജിനീയർ സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Poor condition of service road: Road blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.