ഫോർട്ട്കൊച്ചി: കൊച്ചിയുടെ കൈയൊപ്പായി വിശേഷിപ്പിക്കുന്ന ചീനവലകളിൽ പൂർണമായും തകർന്ന അഞ്ചെണ്ണത്തിന്റെ പുനർനിർമാണം ആരംഭിച്ചു.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കിറ്റ്കോയുടെ മേൽനോട്ടത്തിൽ ചീനവല ഓണേഴ്സ് അസോസിയേഷനാണ് പുനർനിർമാണം നടത്തുന്നത്. ചീനവലകളില്ലാതാകുന്നതിനെക്കുറിച്ച് വന്ന 'മാധ്യമം' പരമ്പരയെ തുടർന്നാണ് നടപടി.
മുൻകാലങ്ങളിൽ ഗേറ്റ്, പാലം, കോഡർ എന്നിങ്ങനെ അറിഞ്ഞിരുന്ന വലകളും ജേക്കോ, കുഞ്ഞപ്പൻ എന്നീ വലകളുമാണ് ആദ്യഘട്ടത്തിൽ പുനർനിർമിക്കുന്നത്. ഈ വലകൾ പൂർണമായും നശിച്ചിരുന്നു. കൊച്ചിയിലെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിച്ചിരുന്നു ചീനവലകൾ. ചീനവലകൾ വീണ്ടും തീരം നിറയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും സഞ്ചാരികളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.