പിടിയിലായ പ്രതികൾ

മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ മൂന്നംഗസംഘം പിടിയിൽ

ഫോർട്ടുകൊച്ചി: ഒഡിഷ സ്വദേശിയെ അക്രമിച്ച് മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസില്‍ മൂന്ന് പ്രതികള്‍ പിടിയിൽ. എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനായ ധാരാ സിങ് പ്രധാന്‍ എന്ന യുവാവിനെ അക്രമിച്ച് പണം തട്ടിയ കേസില്‍ ആലുവ സ്വദേശികളായ സഹല്‍, ഷൈജു ഷാജി, കെ.ആർ ആദർശ് എന്നിവരാണ് ഫോർട്ടുകൊച്ചി പൊലിസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഫോര്‍ട്ട്കൊച്ചി സൗത്ത് ബീച്ചില്‍ ഒഡിഷ സ്വദേശിയെ തടഞ്ഞുനിര്‍ത്തി മര പലക കൊണ്ട് അടിച്ച ശേഷം മൊബൈല്‍ ഫോൺ എടുക്കുകയും കീശയിലുണ്ടായിരുന്ന പണവും മൂവർ സംഘം കവരുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ ഓട്ടോറിക്ഷയിൽ കയറി പോകുകയായിരുന്നു.

തുടർന്ന് ധാരാ സിംഗ് പ്രധാൻ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ഫോർട്ടുകൊച്ചി മുതൽ തോപ്പുംപടി വരെയുള്ള 30 ഓളം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ഇവർ ബസ് ജീവനക്കാരാണെന്ന് തിരിച്ചറിയുകയും ചെയ്തു. തുടർന്ന് ഇവരെ തോപ്പുംപടിയിൽ പൊലീസ് പിടികൂടുകയായിരുന്നു.

Tags:    
News Summary - Three-member gang arrested in mobile phone and money theft case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.