അഭിലാഷ്​

നഗരത്തിന്‍റെ ഉറക്കം കെടുത്തിയ മുഖംമൂടി കള്ളൻ പിടിയിൽ

കൊച്ചി: നഗരത്തിെൻറ വിവിധ ഭാഗങ്ങളിലെ കടകളിൽ മുഖംമൂടിയിട്ട് മോഷണം പതിവാക്കിയ കുപ്രസിദ്ധ കള്ളൻ പിടിയിൽ. കൊല്ലം മൂരിക്കോട് കോട്ടത്തല സ്വദേശി അഭിലാഷ് (40) എന്ന മൂഴിക്കോട് രാജേഷാണ് പാലാരിവട്ടം പൊലീസി​െൻറ വിദഗ്ധ നീക്കത്തിനൊടുവിൽ പിടിയിലായത്. 2012 മുതൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിലായി നിരവധി കേസുകളിൽ പ്രതിയായ അഭിലാഷ് പലതവണ ജയിലിൽ കിടന്നിട്ടുമുണ്ട്.

കഴിഞ്ഞവർഷം ജൂണിൽ കോഴിക്കോട് ജില്ല ജയിലിൽനിന്ന്​ ഇറങ്ങിയ ഇയാൾ കൊച്ചിയിൽ തുടർച്ചയായി മോഷണം നടത്തിയിരുന്നു. പ്രധാനമായും മെഡിക്കൽ സ്​റ്റോറുകൾ കേന്ദ്രീകരിച്ചായിരുന്നു മോഷണം.

കഴിഞ്ഞ വെള്ളിയാഴ്ച പാലാരിവട്ടം ഭാഗ​െത്ത മെഡിക്കൽ സ്​റ്റോർ കുത്തിത്തുറന്ന് 60,000 രൂപയും മൊബൈൽ ഫോണും കവർന്നതുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. എറണാകുളം എ.സി.പി നിസാമുദ്ദീ​െൻറ നിർദേശപ്രകാരം പാലാരിവട്ടം സി.ഐ രൂപേഷ് രാജ്, എസ്.ഐമാരായ രൂപേഷ്, രതീഷ്, സുരേഷ്, എ.എസ്.ഐ രഞ്ജിത്ത്, എസ്.സി.പി.ഒ രതീഷ്, സി.പി.ഒമാരായ മാഹിൻ, അരുൺ എന്നിവർ ചേർന്നാണ് സൈബർസെല്ലി​െൻറ സഹായത്തോടെ പ്രതിയെ അറസ്​റ്റ്​ ചെയ്തത്.

Tags:    
News Summary - masked thief has been caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.