ഐ​ല​ൻ​ഡ്​ ഗു​ഡ്സ്​ ഷെ​ഡ് ജെ​ട്ടി​യി​ൽ ടൂ​റി​സ്റ്റ് ബോ​ട്ട് കെ​ട്ടി​യി​രി​ക്കു​ന്നു

ഐലൻഡ്​​ ജെട്ടിയിൽ ബോട്ടുകൾ അടുപ്പിക്കാത്തതിൽ പ്രതിഷേധം

മ​ട്ടാ​ഞ്ചേ​രി: അ​റ്റ​കു​റ്റ​പ്പ​ണി ക​ഴി​ഞ്ഞ് അ​ഞ്ച്​ മാ​സം പി​ന്നി​ട്ടി​ട്ടും കൊ​ച്ചി തു​റ​മു​ഖ​ത്തെ ഐ​ല​ൻ​ഡ്​​ ഗു​ഡ്​സ്​ ഷെ​ഡ് ജെ​ട്ടി​യി​ൽ ബോ​ട്ടു​ക​ൾ അ​ടു​പ്പി​ക്കാ​ത്ത​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​തി​ഷേ​ധം. തു​റ​മു​ഖ​ത്തേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ൾ ആ​ശ്ര​യി​ച്ചി​രു​ന്ന ജെ​ട്ടി​യാ​ണി​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പ്​ യാ​ത്ര​ക്കാ​ർ പ്ര​വേ​ശി​ച്ചി​രു​ന്ന ഭാ​ഗ​ത്തെ വ​ലി​യ സ്ലാ​ബ് ത​ക​ർ​ന്ന്​ യാ​ത്ര​ക്കാ​ര​ട​ക്കം കാ​യ​ലി​ൽ വീ​ണി​രു​ന്നു. ഇ​തി​നു​ശേ​ഷം ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ എ​റ​ണാ​കു​ളം വാ​ർ​ഫി​ന്​ സ​മീ​പ​ത്തെ എം​ബാ​ർ​ക്കേ​ഷ​ൻ ജെ​ട്ടി​യി​ലാ​ണ് അ​ടു​പ്പി​ക്കു​ന്ന​ത്.

സ്ലാ​ബി​നു​പ​ക​രം ഇ​രു​മ്പു​ഷീ​റ്റ് സ്ഥാ​പി​ച്ച് ജെ​ട്ടി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​യി​ട്ടും ഇ​തു​വ​രെ ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ ഇ​വി​ടെ അ​ടു​പ്പി​ക്കു​ന്നി​ല്ലെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ പ​രാ​തി. എം​ബാ​ർ​ക്കേ​ഷ​ൻ ജെ​ട്ടി​യി​ൽ ബോ​ട്ട​ടു​പ്പി​ക്കു​മ്പോ​ൾ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് ഏ​റെ ചു​റ്റി​ത്തി​രി​ഞ്ഞ് ന​ട​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ജെ​ട്ടി​യി​ൽ ഇ​പ്പോ​ൾ ടൂ​റി​സ്റ്റ് ബോ​ട്ടു​ക​ളാ​ണ് അ​ടു​പ്പി​ക്കു​ന്ന​ത്. ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടു​ക​ൾ ഗു​ഡ്സ്​ ഷെ​ഡ് ജെ​ട്ടി​യി​ൽ അ​ടു​പ്പി​ക്ക​ണ​മെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Island Goods Shed Jetty- protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.