ഹൈ​കോ​ട​തി​ക്ക്​ മു​ന്നി​ൽ ദ​മ്പ​തി​ക​ളു​ടെ ആ​ത്​​മ​ഹ​ത്യ ശ്ര​മം: പ​രാ​തി​ക്കാ​രി കി​ണ​റ്റി​ൽ ചാ​ടി

കൊ​ച്ചി: ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നാ​രോ​പി​ച്ച് ഹൈ​കോ​ട​തി​ക്ക് മു​ന്നി​ല്‍ ദ​മ്പ​തി​ക​ൾ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലെ പ​രാ​തി​ക്കാ​രി കി​ണ​റ്റി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. അ​ങ്ക​മാ​ലി കു​റു​മ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ചാ​ടി​യ​ത്. അ​ഗ്​​നി​ര​ക്ഷാ​സേ​ന എ​ത്തി ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലാ​ക്കി. പി​ന്നീ​ട് ഡി​സ്ചാ​ർ​ജ് ചെ​യ്തു.

ത​ങ്ങ​ളെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി​യെ​ന്നാ​രോ​പി​ച്ച് ആം​ബു​ല​ന്‍സ് ഡ്രൈ​വ​ർ ആ​ലു​വ സ്വ​ദേ​ശി ബി​നു (35), ഭാ​ര്യ ബി​ന്‍സി (32) എ​ന്നി​വ​രാ​ണ് ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ സ്വ​ന്തം ആം​ബു​ല​ന്‍സ് ഹൈ​കോ​ട​തി​ക്ക് മു​ന്നി​ല്‍ നി​ർ​ത്തി​യി​ട്ട് അ​തി​നു​ള്ളി​ലി​രു​ന്നാ​യി​രു​ന്നു ആ​ത്മ​ഹ​ത്യാ​ശ്ര​മം. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ എ​റ​ണാ​കു​ളം സെ​ന്‍ട്ര​ല്‍ പൊ​ലീ​സ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ര്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

കു​റു​മ​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​ലു​വ പൊ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പീ​ഡ​ന​ക്കേ​സി​ല്‍ പ്ര​തി​ക​ളാ​ണ് ബി​നു​വും ബി​ന്‍സി​യും. ഇ​ത് വ്യാ​ജ കേ​സാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം.

പൊ​ലീ​സും പ​രാ​തി​ക്കാ​രി​യു​ടെ ബ​ന്ധു​വാ​യ ജ​ഡ്ജി​യും ഇ​തി​ന് കൂ​ട്ടു​നി​ല്‍ക്കു​ക​യാ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​ണ് ഇ​രു​വ​രും ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​ത്. ബി​നു ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​കു​ക​യാ​ണെ​ന്ന് സു​ഹൃ​ത്തി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Tags:    
News Summary - Couple attempts suicide before High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.