പ്രതീകാത്മക ചിത്രം

ക​ളി​ചി​രി​യു​ടെ പ്രാ​യ​ത്തി​ൽ ക​ഠി​നാ​ധ്വാ​നം; ജി​ല്ല​യി​ൽ ബാ​ല​വേ​ല​ക്ക്​ അ​റു​തി​യാ​കു​ന്നി​ല്ല

കൊച്ചി: നിയമങ്ങൾ ഏറെയുണ്ടെങ്കിലും ജില്ലയിൽ ബാലവേലക്ക് അറുതിയാകുന്നില്ല. കഴിഞ്ഞ ദിവസം ബാലവേലക്കായി എത്തിച്ച ഒമ്പത് ആൺകുട്ടികളെ സൗത്ത് സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേനയും ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബാലവേല സ്പോട്ടുകളുള്ള ഇടമാണ് എറണാകുളം ജില്ല. കഴിഞ്ഞ വർഷം നടന്ന സർവേയിൽ കണ്ടെത്തിയതാണ് ഇത്.

ഇപ്പോഴും അതേ സ്ഥിതി തുടരുന്നുവെന്നാണ് വ്യക്തമാകുന്നത്. കളിചിരിയുമായി നടക്കേണ്ട ബാല്യങ്ങൾ കഠിനാധ്വാനം ചെയ്ത് കണ്ണീരണിയുന്ന ദുരന്തം ആവർത്തിക്കപ്പെടുന്നു. ബീഹാറിൽ നിന്ന് ശനിയാഴ്ച രാത്രി ഏഴിന്‌ പറ്റ്ന–എറണാകുളം എക്സ്പ്രസിലാണ്‌ കുട്ടികളെ സൗത്ത് സ്റ്റേഷനിൽ എത്തിച്ചത്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലി വാഗ്ദാനം ചെയ്താണ് കുട്ടികളെ കൊണ്ടുവന്നത്.

കുട്ടികൾക്ക്‌ ഒപ്പമുണ്ടായിരുന്ന ബിഹാർ ഗോപാൽ ഗഞ്ച്‌ സ്വദേശികളായ സുനിൽ മണ്ഡൽ (22), ഡബ്ല്യു നാഥ് (25) എന്നിവരെ അറസ്റ്റ് ചെയ്‌തു. സ്റ്റേഷനിൽ റെയിൽവേ സുരക്ഷാസേനയും ക്രൈം ഇന്‍റലിജൻസ് ബ്രാഞ്ചും ചേർന്ന് നടത്തിയ പരിശോധനയിലാണ്‌ ഇവരെ കണ്ടെത്തിയത്. ബിഹാറിലെ ഗോപാൽഗഞ്ച്, കോപ്പ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള കുട്ടികൾക്ക് ജോലി വാഗ്ദാനം ചെയ്ത് ഇവിടേക്ക് എത്തിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.

നാട്ടിലെ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കാരണമാണ് ഈ യാത്രയെന്നും കുടുംബാംഗങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് വന്നതെന്നും കുട്ടികൾ വെളിപ്പെടുത്തി. അഞ്ച് 14 വയസുകാരും രണ്ട് 16 കാരും 15, 17 വയസ്സു വീതമുള്ള ഓരോ കുട്ടികളുമാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ അഞ്ചുപേരെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കറുകുറ്റി ഗലീല ചിൽഡ്രൻസ് ഹോമിലും നാലുപേരെ പള്ളുരുത്തിയിലുള്ള ബോസ്കോ നിലയത്തിലും പ്രവേശിപ്പിച്ചു. അറസ്റ്റ്‌ ചെയ്‌ത രണ്ടുപേരെയും കോടതി റിമാൻഡ്‌ ചെയ്‌തു. പെരുമ്പാവൂർ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കെത്തിയ ഇവരോട് പെരുമ്പാവൂർ സ്വദേശി തോമസ് ആണ് കുട്ടികളെ എത്തിക്കാൻ നിർദേശം നൽകിയതെന്ന വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.

ഇരകൾ ഏറെയും ഇതര സംസ്ഥാനക്കാർ

കേരളീയർ ഉൾപ്പെടുന്ന ബാലവേല കേസുകൾ വളരെ അപൂർവമാണ്. എന്നാൽ, പൂർണമായും ഇല്ലാതായിട്ടുമില്ല. ജില്ലയിൽ ബാലവേല കൂടുതലുള്ള 30 കേന്ദ്രങ്ങളാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. ഇവിടങ്ങളിൽ പണിയെടുക്കുന്നത് ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളാണ്. കടകൾ, പ്ലൈവുഡ് ഫാക്ടറികൾ, ഹോട്ടലുകൾ, വർക്ഷോപ്പുകൾ എന്നിവിടങ്ങളിലാണ് കുട്ടികളെ പണിയെടുപ്പിക്കുന്നത്.

ബാലവേല വിരുദ്ധ ദിനമായ ജൂൺ 12 നോട് അനുബന്ധിച്ച് വനിത ശിശു സംരക്ഷണ വകുപ്പ് പരിശോധനകൾ നടത്താറുണ്ട്. ഈ സമയം കുട്ടികളെ ഒഴിവാക്കുകയും പിന്നീട് നിയോഗിക്കുകയുമാണ് തൊഴിലുടമകൾ ചെയ്യുന്നത്. പരിശോധനകൾ നിരന്തരം നടത്തുന്നതിന് ശിശു സംരക്ഷണ വകുപ്പ് തയാറാകാത്തതാണ് ജില്ല ബാലവേല ചെയ്യിക്കുന്നരുടെ വിഹാര കേന്ദ്രമാകുന്നതിന് പിന്നിലെന്ന് ആക്ഷേപമുയരുന്നുണ്ട്.

പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക്​ പ്ര​തി​ഫ​ലം മ​ണി​ക്കൂ​റി​ന്​ 50 രൂ​പ

പെ​രു​മ്പാ​വൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക​ളി​ൽ എ​ത്തി​ക്കു​ന്ന കു​ട്ടി​ക​ള്‍ ജോ​ലി ചെ​യ്യു​ന്ന​ത് 10 മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ​യാ​ണ്. ഇ​തി​ന് ഇ​വ​ർ​ക്കു ല​ഭി​ക്കു​ന്ന പ്ര​തി​ഫ​ലം മ​ണി​ക്കൂ​റി​ന് 50 രൂ​പ മാ​ത്ര​മാ​ണ്. അ​മി​ത​ലാ​ഭം മു​ന്നി​ൽ​ക്ക​ണ്ടാ​ണ്​ ഫാ​ക്ട​റി ഉ​ട​മ​ക​ൾ കു​ട്ടി​ക​ളെ​കൊ​ണ്ട്​ ജോ​ലി ചെ​യ്യി​ക്കു​ന്ന​ത്. പെ​രു​മ്പാ​വൂ​രി​ലെ ഫാ​ക്ട​റി​ക​ളി​ലേ​ക്ക്​ ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്ന് കു​ട്ടി​ക​ളെ കൊ​ണ്ടു​വ​രു​ന്ന സം​ഭ​വം മു​മ്പും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ജാ​ർ​ഖ​ണ്ഡ്, ബി​ഹാ​ർ, ഒ​ഡീ​ഷ, അ​സം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ലാ​യി കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന​ത്.

2022ൽ ​ഇ​ങ്ങ​നെ കൊ​ണ്ടു​വ​ന്ന് ജോ​ലി ചെ​യ്യി​ച്ചി​രു​ന്ന എ​ട്ടു കു​ട്ടി​ക​ളെ സം​സ്ഥാ​ന തൊ​ഴി​ൽ വ​കു​പ്പ് പെ​രു​മ്പാ​വൂ​രി​ലെ രാ​യ​മം​ഗ​ലം, പു​ല്ലു​വ​ഴി, കീ​ഴി​ല്ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. 2023ൽ ​വാ​ഴ​ക്കു​ള​ത്തു​ള്ള ഒ​രു പ്ലൈ​വു​ഡ് ക​മ്പ​നി​യി​ൽ​നി​ന്ന് 10 കു​ട്ടി​ക​ളെ മോ​ചി​പ്പി​ച്ചി​രു​ന്നു. 10 മു​ത​ൽ 17 വ​യ​സ്സു വ​രെ പ്രാ​യ​മു​ള്ള അ​സം സ്വ​ദേ​ശി​ക​ളാ​യി​രു​ന്നു കു​ട്ടി​ക​ൾ. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രെ ജോ​ലി​ക്കെ‌​ടു​ക്ക​രു​തെ​ന്ന് പ്ലൈ​വു​ഡ് ക​മ്പ​നി ന​ട​ത്തി​പ്പു​കാ​രു​ടെ അ​സോ​സി​യേ​ഷ​നു​ക​ൾ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു ലം​ഘി​ച്ച് കു​ട്ടി​ക​ളെ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യു​ണ്ടെ​ന്നാ​ണ് പു​തി​യ സം​ഭ​വം സൂ​ചി​പ്പി​ക്കു​ന്ന​ത്.

വി​വ​രം ന​ൽ​കി​യാ​ൽ 2500 പ്ര​തി​ഫ​ലം; ന​ൽ​കി​യത് നി​ല​വി​ലി​ല്ലാ​ത്ത ന​മ്പ​ർ

ബാ​ല​വേ​ല​യെ കു​റി​ച്ച് വി​വ​രം ന​ല്‍കു​ന്ന വ്യ​ക്തി​ക്ക് 2,500 രൂ​പ ഇ​ന്‍സെ​ന്‍റീ​വ് ന​ല്‍കു​ന്ന പ​ദ്ധ​തി വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പി​നു​ണ്ട്. അ​ര്‍ഹ​രാ​യ​വ​ര്‍ക്ക് ര​ഹ​സ്യ സ്വ​ഭാ​വ​ത്തോ​ടെ പാ​രി​തോ​ഷി​ക തു​ക ന​ല്‍കു​മെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. 0484-2609177 എ​ന്ന ന​മ്പ​റി​ൽ ജി​ല്ല ശി​ശു സം​ര​ക്ഷ​ണ ഓ​ഫി​സ​റെ​യാ​ണ്​ വി​വ​രം അ​റി​യി​ക്കേ​ണ്ട​ത്. അ​തി​ൽ വി​ളി​ച്ചാ​ൽ ന​മ്പ​ർ നി​ല​വി​ലി​ല്ലെ​ന്നാ​ണ്​ പ​റ​യു​ക. ബാ​ല​വേ​ല അ​റി​യി​ക്കാ​ൻ സം​സ്ഥാ​ന ത​ല​ത്തി​ൽ ടോ​ൾ ഫ്രീ ​ന​മ്പ​ർ -1098 (ചൈ​ൽ​ഡ്‌​ലൈ​ൻ), വാ​ട്സാ​പ്പ് ന​മ്പ​ർ - 8281899479 (വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ്) എ​ന്നി​വ​യു​മു​ണ്ട്. അ​വ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ണ്.

Tags:    
News Summary - Hard work at a tender age Child labor continues to plague the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.