മ​സാ​ദു​ൽ ഇ​സ്‌​ലാം

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

മൂവാറ്റുപുഴ: ഓപറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശി മസാദുൽ ഇസ്‍ലാമിനെ (39)യാണ് റൂറൽ ജില്ല ഡാൻസാഫ് ടീമും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്.

ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിൻ മാർഗം ഇയാൾ ആലുവയിലെത്തി. അവിടെ നിന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ തൃക്കളത്തൂർ സംഗമംപടിയിൽ വെച്ചാണ് പൊലീസിന്റെ വലയിലായത്. ബാഗിൽ പ്രത്യേകം പാക്ക് ചെയ്ത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കിലോക്ക് 3000 രൂപക്ക് വാങ്ങി 25,000 രൂപ നിരക്കിലാണ് ഇവിടെ വിൽപന. അന്തർ സംസ്ഥാന തൊഴിലാളികൾക്കിടയിലാണ് കച്ചവടം. ഇതിനുമുമ്പും ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സി. ബിനു കുമാർ, മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ.ആർ. മനോജ്, മൂവാറ്റുപുഴ ഇൻസ്പെക്ടർ എം.എസ്. ഫൈസൽ, സ്റ്റേഷൻ ഹൗസ് ഓഫിസർ സുബിൻ ബിജു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. 

Tags:    
News Summary - Interstate worker arrested with 12 kg of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.