ഹൈബ്രിഡ് കഞ്ചാവ് കടത്ത്: കസ്റ്റംസ് വിയർക്കുന്നു

നെടുമ്പാശ്ശേരി: വിമാനത്താവളങ്ങൾ വഴി വൻതോതിൽ ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്‌ തടയുന്നതിൽ കസ്റ്റംസ് പരാജയം. മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ടൂറിസ്റ്റ് വിസയിൽ പോവുന്ന സ്ത്രീകളാണ് കൂടുതലായി ഇത് കേരളത്തിലേക്ക് എത്തിക്കുന്നത്. സ്ക്രീനിങ്ങിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിലാണ് ഇവ പാക്ക് ചെയ്യുന്നത്. രഹസ്യവിവരം ലഭിക്കുമ്പോഴാണ് പലപ്പോഴും ബാഗേജുകൾ അഴിച്ച് പരിശോധിക്കുക.

കഴിഞ്ഞ ദിവസം കുന്നുവഴിയിൽ ദമ്പതികളിൽനിന്ന് 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിലും അന്വേഷണം വിദേശത്തേക്ക് നീളുമെന്ന് ഡി.ഐ.ജി യതീഷ് ചന്ദ്ര വെളിപ്പെടുത്തിയിരുന്നു. വിദേശത്തു നിന്നും ദമ്പതികൾക്ക് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചു നൽകിയവരെക്കുറിച്ച് പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്. ചെറിയ അളവിൽ ഇത് എത്തിച്ചാൽ പോലും വലിയ പ്രതിഫലം ലഭിക്കുമെന്നതിനാലാണ് പലരും ഇതിന് ഇടനിലക്കാരായി മാറുന്നത്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നവർ ഏറെയും സാമ്പത്തിക ശേഷിയുള്ളവരാണ്. പിടിയിലായ ദമ്പതികളുടെ മൊബൈൽ ഫോണുകളിലേക്ക് നിരന്തരം ബന്ധപ്പെട്ടിരുന്നവരും നിരീക്ഷണത്തിലാണ്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പട്ടിക തയാറാക്കി ഇവർക്ക് ലഹരിയിൽ നിന്ന് മുക്തമാകുന്നതിനുള്ള ചികിത്സ നൽകാനും പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഡി.ഐ.ജി പറഞ്ഞു

Tags:    
News Summary - Hybrid cannabis smuggling: Customs is sweating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.