കാക്കനാട്: തൃക്കാക്കര നഗരസഭ അധ്യക്ഷയുടെ വാർഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തടയാൻ നടപടിയെടുക്കുന്നില്ലെന്ന് പരാതി. ജല അതോറിറ്റി അധികൃതരോട് പലവട്ടം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. നഗരസഭയിലെ 43ാം വാർഡിലെ (കെന്നഡിമുക്ക്) പാറക്കാട്ട് ടെമ്പിൾ റോഡിൽ വളവി ജങ്ഷനിലാണ് രണ്ടുമാസമായി വെള്ളം പാഴാകുന്നത്. ഗ്യാസ് പൈപ്പ്ലൈനു വേണ്ടി കുഴിയെടുത്തപ്പോഴാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. പിന്നീട് ഇക്കാര്യം സൂചിപ്പിച്ച് െറസിന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും പരാതിയുമായി പലതവണ ജല അതോറിറ്റി അധികൃതരെ സമീപിച്ചിരുന്നു. എത്രയുംവേഗം ശരിയാക്കാമെന്ന് പറയുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇക്കാര്യം ചൂണ്ടിക്കാട്ടി ഗ്യാസ് ലൈൻ അധികൃതരെ ബന്ധപ്പെട്ടപ്പോൾ ചോർച്ച മാറ്റുന്നതിന് കരാറുകാർക്ക് നേരതേത തന്നെ പണം നൽകിയിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചതെന്ന് ഇവർ പറയുന്നു.
അതേസമയം രണ്ട് തവണ തൊഴിലാളികളെത്തി കുഴിയടക്കാൻ ശ്രമം നടത്തിയെങ്കിലും ഇനിയും ചോർച്ച കണ്ടെത്താനായിട്ടില്ല. ഒന്നിടവിട്ട ദിവസങ്ങളിലാണ് ഇവിടെ വെള്ളം പമ്പ് ചെയ്യുന്നത്. ശക്തമായ മർദത്തിൽ എത്തുന്നതിനാൽ ധാരാളം വെള്ളമാണ് പാഴാകുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.