പ്ര​ശാ​ന്ത് മം​ഗ​ർ

ഹോസ്റ്റലിലെ മോഷണം; ഡിജിറ്റൽ തെളിവുകൾ കുടുക്കി, ബംഗാൾ സ്വദേശി പിടിയിൽ

കാക്കനാട്: സുരക്ഷാ സംവിധാനങ്ങളെയും സാങ്കേതിക വിദ്യയെയും മറികടന്ന് മോഷണം നടത്തിയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ തൃക്കാക്കര പൊലീസ് പിടികൂടി. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്സ് മേഖലയിലെ പി.ഡബ്ല്യൂ.ഡി വർക്കിങ് വിമെൻസ് ഹോസ്റ്റലിൽനിന്ന് 40,000 രൂപ കവർന്ന കേസിലാണ് പശ്ചിമ ബംഗാൾ സ്വദേശി പ്രശാന്ത് മംഗർ (33) അറസ്റ്റിലായത്.

ഓണാവധിയുമായി ബന്ധപ്പെട്ട് ഹോസ്റ്റൽ അടച്ചിട്ട സമയത്തായിരുന്നു മോഷണം. ഹോസ്റ്റലിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലാത്ത, ഫിംഗർ പ്രിന്റ് ആക്‌സസ് സംവിധാനമുള്ള ഹോസ്റ്റലിൽ നടന്ന മോഷണം പൊലീസിനെ ആദ്യം കുഴപ്പിച്ചിരുന്നു. ഫിംഗർ പ്രിന്റ് മെഷീനിലെ ഡാറ്റ പരിശോധിച്ചതാണ് അന്വേഷണത്തിൽ നിർണായകമായത്. സെപ്റ്റംബർ നാലിന് രാവിലെ ഫിംഗർ പ്രിന്‍റ് ആക്സസ് മെഷീനിൽ ഉപയോഗിക്കുന്ന കാർഡ് നഷ്ടപ്പെട്ടിരുന്നു. ഡാറ്റാ പരിശോധനയിൽ ഇതേദിവസം രാവിലെ 9.18ന് ഫിംഗർ പ്രിന്റ് മെഷീനിൽ 618-ാം നമ്പർ അനുവദിച്ചിട്ടുള്ള വ്യക്തി തന്റെ വിരലടയാളം ഉപയോഗിച്ച് അകത്തേക്ക് പ്രവേശിച്ചതായും അതേസമയംതന്നെ ആക്‌സസ് കാർഡ് ഉപയോഗിച്ച് ഒരാൾ പുറത്തേക്ക് പോയതായും കണ്ടെത്തി.

സെപ്റ്റംബർ അഞ്ചിന് രാത്രി 11.59 ന് ഈ ആക്‌സസ് കാർഡ് ഉപയോഗിച്ച് ഒരാൾ ഹോസ്റ്റലിൽ കയറുകയും മോഷണം നടത്തിയതിന് ശേഷം സെപ്റ്റംബർ ആറിന് പുലർച്ചെ 12.14ന് കാർഡ് ഉപയോഗിച്ച് പുറത്തിറങ്ങുകയും ചെയ്തു.

ഒരാൾക്ക് ഫിംഗർ പ്രിന്റ് മെഷീനിൽ ഫിംഗർ ഉപയോഗിച്ച് ഹോസ്റ്റലിന്‍റെ അകത്ത് കയറി ഫിംഗർ ഉപയോഗിച്ച് പുറത്ത് ഇറങ്ങുന്നതിന് ഏകദേശം ഒരു മിനിറ്റ് ആവശ്യമാണ്. ഇതോടെ പ്രതി ഫിംഗർ പ്രിന്റ് മെഷീനിൽ 618ാം നമ്പർ അനുവദിച്ചിട്ടുള്ള വ്യക്തിയാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. 200-പേർ താമസിക്കുന്ന ഹോസ്റ്റലിൽനിന്ന് മോഷ്ടാവിനെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിരുന്നു.

തി​രി​ച്ചെ​ത്തി​യ​ത് മൂ​ന്നു​മാ​സ​ത്തി​നുശേ​ഷം

ഹോ​സ്റ്റ​ലി​ൽ സെ​ക്യൂ​രി​റ്റി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന പ്ര​ശാ​ന്ത് മം​ഗ​ർ മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ നാ​ട്ടി​ലേ​ക്ക് ക​ട​ന്നി​രു​ന്നു. ഇ​യാ​ളു​ടെ ലൊ​ക്കേ​ഷ​ൻ മോ​ഷ​ണ​സ​മ​യ​ത്ത് ഹോ​സ്റ്റ​ൽ പ​രി​സ​ര​ത്താ​യി​രു​ന്നു​വെ​ന്ന് മൊ​ബൈ​ൽ ഫോ​ൺ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി.

പി​ന്നീ​ട് മൂ​ന്ന് മാ​സ​ത്തി​ന് ശേ​ഷം ഡി​സം​ബ​ർ 29-ന് ​പ്ര​തി കേ​ര​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ വി​വ​രം അ​റി​ഞ്ഞ പൊ​ലീ​സ് ഇ​യാ​ളെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ദ്യം കു​റ്റം നി​ഷേ​ധി​ച്ചെ​ങ്കി​ലും, ഹോ​സ്റ്റ​ലി​ലെ​ത്തി​ച്ച് ഫിം​ഗ​ർ പ്രി​ന്റ് മെ​ഷീ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തോ​ടെ പ്ര​തി​യു​ടെ ക​ള്ളം പൊ​ളി​ഞ്ഞു. മെ​ഷീ​നി​ൽ 618ാം ന​മ്പ​ർ പ്ര​ശാ​ന്ത് മം​ഗ​റു​ടേ​താ​ണെ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​ഞ്ഞു. ഇ​തോ​ടെ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു. മോ​ഷ്ടി​ച്ച പ​ണം മു​ഴു​വ​ൻ ചെ​ല​വാ​ക്കി തീ​ർ​ത്ത​താ​യി ഇ​യാ​ൾ മൊ​ഴി ന​ൽ​കി.

തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​ർ ടി.​ബി. വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്‌​പെ​ക്ട​ർ എ.​കെ. സു​ധീ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​ബി. അ​ന​സ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Hostel theft; Bengali native arrested after digital evidence is found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.