മലയാറ്റൂർ കണ്ണിമംഗലത്തുനിന്ന് കടുകുളങ്ങരക്ക് പോകുന്ന ഭാഗത്ത് മരം മറിഞ്ഞ് വൈദ്യുതി ലൈനിൽ വീണപ്പോൾ 

ജില്ലയിൽ മഴ കനക്കുന്നു; വെള്ളക്കെട്ടും ഗതാഗതതടസ്സവും ഭീഷണി

കൊച്ചി: ജില്ലയിൽ കാലവർഷം ശക്തമാകുന്നു. കനത്ത മഴയിൽ ജില്ലയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. നേര്യമംഗലത്തിന് സമീപം ചീയപ്പാറയിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞുവീണു. ഈ സമയം ഇതിലേ കടന്നുപോയ വാഹന യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഗതാഗതം ഏറെനേരം തടസ്സപ്പെടുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ കനത്ത മഴയായിരുന്നു. പിന്നീട് മാനം തെളിഞ്ഞെങ്കിലും വൈകുന്നേരത്തോടെ മഴ വീണ്ടും കനത്തു. ഇതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. പ്രധാന റോഡുകളിൽ വെള്ളംകെട്ടിയത് ഗതാഗതത്തെയും ബാധിച്ചു.കൊച്ചി നഗരത്തിൽ രാവിലെയും വൈകുന്നേരവും പെയ്ത മഴ വാഹന യാത്രക്കാരെയടക്കം വലച്ചു. മെട്രോ നിർമാണം നടക്കുന്ന പ്രദേശങ്ങളിലടക്കം വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറക്ക് സമീപം മണ്ണിടിഞ്ഞപ്പോൾ

 വരാപ്പുഴ മുതൽ മൂത്തകുന്നം വരെ വെള്ളക്കെട്ട്

പറവൂർ: രണ്ട് ദിവസമായി തുടരുന്ന ഇടവിട്ട മഴ ദേശീയപാത നിർമാണം നടക്കുന്ന വരാപ്പുഴ മുതൽ മൂത്തകുന്നം വരെയുള്ള പാതയിൽ വെള്ളക്കെട്ടിനും ചളി അടിഞ്ഞുകൂടുന്നതിനും കാരണമായി. ഈ മേഖലയിലെ റോഡുകളുടെ സ്ഥിതി കുണ്ടുംകുഴിയും നിറഞ്ഞതോടെ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം നിറഞ്ഞുനിൽക്കുന്നത് വാഹന യാത്രകൾ ദുഷ്കരമാക്കി. പലയിടങ്ങളിലും ചളി നിറഞ്ഞതും യാത്രക്കാരെ വലക്കുകയാണ്.

കടലോര മേഖലകളിൽ കടലാക്രമണം

വൈപ്പിൻ: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വൈപ്പിൻകരയിലെ വെളിയത്താംപറമ്പ്, അണിയൽ ബീച്ച്, ചെറായി ബീച്ച്, മുനമ്പം കടപ്പുറം കടലോര മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കടൽഭിത്തി കടന്നുവരുന്ന കടൽജലം റോഡുകളിലേക്കൊഴുകുന്നുമുണ്ട്. രണ്ടാഴ്ച മുമ്പേ അടച്ച ചെറായി ബീച്ചിലേക്കുള്ള പ്രവേശനം ഇപ്പോൾ ഭാഗികമായേ തുറന്നിട്ടുള്ളൂ. ബീച്ചിലെ നടപ്പാതയോളം തിരയെടുത്ത് തീരം കവർന്ന നിലയിലാണിപ്പോഴും.

മരം മറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു

കാലടി: മഴയിലും കാറ്റിലും മലയാറ്റൂർ ഭാഗത്ത് നാശം. വ്യാഴാഴ്ച വൈകീട്ട് മൂന്നരക്ക് കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മരം മറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു. മലയാറ്റൂർ കണ്ണിമംഗലത്തുനിന്ന് കടുകുളങ്ങരയ്ക്ക് പോകുന്ന ഭാഗത്താണ് അപകടം. ഈ ഭാഗത്തുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.

കൊ​ച്ചി-​ധ​നു​ഷ്കോ​ടി പാ​ത​യി​ൽ മ​ണ്ണി​ടി​ഞ്ഞു

നേ​ര്യ​മം​ഗ​ലം: ​ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ച്ചി-​ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ ചീ​യ​പ്പാ​റ​ക്ക് സ​മീ​പ​മാ​ണ് വ​ൻ​തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ​ത്. മ​ണ്ണി​നൊ​പ്പം മ​രം​കൂ​ടി ദേ​ശീ​യ​പാ​ത​യി​ൽ പ​തി​ച്ചു. ഈ ​പാ​ത​യി​ൽ ഏ​റ്റ​വും വീ​തി​കു​റ​ഞ്ഞ ഭാ​ഗ​മാ​ണ് ഇ​വി​ടം. റോ​ഡി​ന് ഒ​രു​വ​ശ​ത്ത് വ​ലി​യ മ​ല​യും മ​റു​വ​ശ​ത്ത് അ​ഗാ​ധ​ഗ​ർ​ത്ത​വു​മു​ള്ള ദു​ർ​ഘ​ടം പി​ടി​ച്ച ഭാ​ഗ​മാ​ണി​ത്. മ​ണ്ണും മ​ര​വും ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് നീ​ക്കി​യ​ത്. പൊ​ലീ​സ്, ഫ​യ​ർ ഫോ​ഴ്‌​സ്, ഹൈ​വേ ജാ​ഗ്ര​ത സ​മി​തി എ​ന്നി വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​താ​ഗ​ത​ത​ട​സ്സം നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

മൂ​ന്ന്​ ദി​വ​സം ഓ​റ​ഞ്ച്​ അ​ല​ർ​ട്ട്​

വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ക​ന​ക്കു​മെ​ന്ന സൂ​ച​ന​യാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​വും ദു​ര​ന്ത നി​വാ​ര​ണ കേ​ന്ദ്ര​വും ന​ൽ​കു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ​ത​ന്നെ ഓ​റ​ഞ്ച്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ അ​ടു​ത്ത മൂ​ന്ന്​ ദി​വ​സ​ത്തേ​ക്ക്​ മു​ന്ന​റി​യി​പ്പ്​ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - ജില്ലയിൽ മഴ കനക്കുന്നു; വെള്ളക്കെട്ടും ഗതാഗതതടസ്സവും ഭീഷണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.