100 മീ. അണ്ടർ 18 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുന്ന
പി.വി. അപർണ -സെന്റ് തെരേസാസ് (ചെസ്റ്റ് നമ്പർ 405)
കൊച്ചി: മുൻനിര ടീമുകളെ പിന്നോട്ടടിച്ച് ജില്ല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അങ്കമാലി മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് ഹൈസ്കൂള്‍ (എസ്.എച്ച്.ഒ.എച്ച്.എസ്) സ്പോര്‍ട്സ് അക്കാദമിയുടെ കുതിപ്പ്. വ്യാഴാഴ്ച എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിലാണ് ഇവർ അപ്രതീക്ഷിത മുന്നേറ്റം നടത്തിയത്.
ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 207 പോയന്റോടെയാണ് അക്കാദമിയുടെ കുതിപ്പ്. സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം എം.എ കോളജിനെ മൂന്ന് പോയന്റ് വ്യത്യാസത്തില്‍ പിന്നിലാക്കിയാണ് മുന്നേറ്റം (95 പോയന്റ്). അണ്ടര്‍ 14, അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 ആണ്-പെണ് വിഭാഗങ്ങളിലായി നടക്കുന്ന ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും (154 പോയന്റ്) 117 പോയന്റോടെ കോതമംഗലം എം.എ കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്. വടുതല ചിന്മയ വിദ്യാലയ (83), കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയ (80) എന്നിവരും ആദ്യ അഞ്ചില്‍ ഇടംനേടി.
സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 92 പോയന്റുള്ള എം.എ കോളജ് രണ്ടാമതും കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസ് 72 പോയന്റോടെ മൂന്നാമതുണ്ട്. നായരമ്പലം ബി.വി.എച്ച്.എസ്.എസ് (50), എറണാകുളം മഹാരാജാസ് കോളജ് (31) ടീമുകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. വെള്ളിയാഴ്ച ചാമ്പ്യൻഷിപ് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.