പൊടി നിറഞ്ഞ്​ സിവിൽ ലൈൻ റോഡ്

കാ​ക്ക​നാ​ട്: പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ വ​ല​ഞ്ഞ് പാ​ലാ​രി​വ​ട്ടം -കാ​ക്ക​നാ​ട് ഭാ​ഗ​ത്തെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും. ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​ന്​ സ്ഥാ​പി​ച്ച മീ​ഡി​യ​നു​ക​ൾ പൊ​ളി​ച്ച​താ​ണ് നാ​ട്ടു​കാ​രെ​യും യാ​ത്ര​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ക്കി​യ​ത്.

ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ൽ റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് പാ​ലാ​രി​വ​ട്ടം- കാ​ക്ക​നാ​ട് സി​വി​ൽ ലൈ​ൻ റോ​ഡി​ലെ പൊ​ളി​ച്ച​ത്. എ​ന്നാ​ൽ, ഈ ​ഭാ​ഗ​ത്ത് അ​ടി​ഞ്ഞു​കൂ​ടി​യ പൊ​ടി മാ​റ്റാ​തി​രു​ന്ന​തോ​ടെ​യാ​ണ്​ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യ​ത്. ചെ​മ്പു​മു​ക്ക് വ​രെ പൊ​ടി നീ​ക്കി​യി​ട്ടു​ണ്ട്. നീ​ക്കം​ചെ​യ്യാ​ത്ത വാ​ഴ​ക്കാ​ല ഭാ​ഗ​ത്താ​ണ് ശ​ല്യം രൂ​ക്ഷം.

ഒ​ര​ടി​യോ​ളം ക​ന​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്ത് പൊ​ടി​പ​ട​ല​ങ്ങ​ൾ അ​ടി​ഞ്ഞ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്കും ഇ​ത് വ്യാ​പി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്. പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ടാ​ങ്ക​ർ​ലോ​റി​യി​ൽ വെ​ള്ളം ത​ളി​ച്ചെ​ങ്കി​ലും വെ​യി​ൽ ക​ന​ത്ത​തോ​ടെ പ​ഴ​യ​സ്ഥി​തി​യാ​യി. ഈ ​അ​വ​സ്ഥ​ക്ക്​ എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Dusty in Civil Line Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.