അ​ന​ധി​കൃ​ത ഹോം ​സ്​​റ്റേ​ക​ളും വാ​ടക കെ​ട്ടി​ട​ങ്ങ​ളും പെ​രു​കു​ന്നു

കൊ​ച്ചി: ജി​ല്ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോം ​സ്​​റ്റേ​ക​ളും വാ​ട​ക കെ​ട്ടി​ട​ങ്ങ​ളും അ​നു​ദി​നം പെ​രു​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​ണ്​ ഇ​വി​ട​ങ്ങ​ളി​ൽ ദു​രി​ത​ങ്ങ​ൾ സ​ഹി​ച്ച്​ താ​മ​സി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​ന്ന​ത്. ഇ​വ​യെ നി​യ​ന്ത്രി​ക്കാ​ൻ വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പോ, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളോ ത​യാ​റാ​കു​ന്നി​ല്ല. നി​യ​മ​ങ്ങ​ളി​ൽ നി​ന്ന്​ ര​ക്ഷ​പെ​ടാ​ൻ വ്യ​വ​സ്ഥാ​പി​ത​മാ​യ ക​രാ​റു​ക​ൾ ഇ​ല്ലാ​തെ​യാ​ണ്​ കെ​ട്ടി​ട ഉ​ട​മ​ക​ൾ ആ​ൾ​ക്കാ​രെ താ​മ​സി​പ്പി​ക്കു​ന്ന​ത്. യു.​പി.​ഐ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വാ​ട​ക ന​ൽ​കു​ന്ന​ത്​ മാ​ത്ര​മാ​ണ്​ കെ​ട്ടി​ട ഉ​ട​മ​യും താ​മ​സ​ക്കാ​രു​മാ​യു​ള്ള ഏ​ക രേ​ഖ. ഇ​ത്​ സാ​മ്പ​ത്തി​ക ഇ​ട​പാ​ട്​ എ​ന്ന ഗ​ണ​ത്തി​ൽ മാ​ത്രം പെ​ടു​ന്ന​താ​യ​തി​നാ​ൽ വാ​ട​ക കെ​ട്ടി​ട നി​യ​മ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ നി​ന്ന്​ കെ​ട്ടി​ട ഉ​ട​മ​ക​ൾ ത​ടി​ത​പ്പു​ന്നു. ഹോം​സ്​​റ്റേ​ക​ളി​ലും ആ​ൾ​ക്കാ​ർ കൂ​ട്ട​ത്തോ​ടെ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലും ഫ്ലാ​റ്റു​ക​ളി​ലും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​ക്ക്​ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​​ളോ, ടൂ​റി​സം വ​കു​പ്പോ ത​യാ​റാ​കു​ന്നി​ല്ല. നി​യ​മ പ്ര​കാ​രം പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ​യാ​ണ്​ ഹോം ​സ്​​റ്റേ​ക​ൾ ഭൂ​രി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റ്​​ക​ണ​ക്കി​ന്​ ഹോം​സ്​​റ്റേ​ക​ളു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മ​ട്ടാ​ഞ്ചേ​രി, ഫോ​ർ​ട്ട്​ കൊ​ച്ചി, വൈ​പ്പി​ൻ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ത​ന്നെ നി​ര​വ​ധി​ ഹോം ​സ്​​റ്റേ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ത​ന്നെ ഇ​രു​നൂ​റോ​ളം ഹോം​സ്​​റ്റേ​ക​ളു​ണ്ട്. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ വെ​ബ്​ സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്​​ ജി​ല്ല​യി​ൽ അ​വ​രു​ടെ ര​ജി​സ്​​ട്രേ​ഷ​നു​ള്ള​വ 110 എ​ണ്ണം മാ​ത്ര​മാ​ണെ​ന്നാ​ണ്​. വി​നോ​ദ സ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ഹോം ​സ്​​റ്റേ​ക​ൾ​ക്ക്​ ഡ​യ​മ​ണ്ട്, ഗോ​ൾ​ഡ്, സി​ൽ​വ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ത​രം​തി​രി​ച്ചാ​ണ്​ ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത്. ഹോം​സ്​​റ്റേ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​റ്റു​ള്ള​വ എ​ല്ലാം അ​ന​ധി​കൃ​ത​മാ​ണ്. അ​വ​യി​ലെ താ​മ​സ​ക്കാ​രി​ൽ ബ​ഹു ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ർ​ഥി​ക​ളും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ്. ആ​ഹാ​രം, കു​ടി​വെ​ള്ളം, താ​മ​സ സൗ​ക​ര്യം എ​ന്നി​വ ഇ​വി​ട​ങ്ങ​ളി​ൽ ദ​യ​നീ​യ സ്ഥി​തി​യി​ലാ​ണ്. ചോ​ദ്യം ചെ​യ്താ​ൽ ഗു​ണ്ടാ സം​ഘ​ങ്ങ​ളെ​പോ​ലെ​യാ​ണ്​ ഉ​ട​മ​ക​ൾ പെ​രു​മാ​റു​ന്ന​തെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്.

പാ​ലി​ക്ക​ണം,

ഈ ​നി​ബ​ന്ധ​ന​ക​ൾ

ഹോം​സ്റ്റേ നി​യ​മ​പ​ര​മാ​യി ന​ട​ത്തു​ന്ന​തി​ന് കേ​ര​ള ടൂ​റി​സം വ​കു​പ്പി​ന്‍റെ ഹോം​സ്റ്റേ ക്ലാ​സി​ഫി​ക്കേ​ഷ​ൻ/​ര​ജി​സ്ട്രേ​ഷ​ൻ നേ​ടേ​ണ്ട​ത് നി​ർ​ബ​ന്ധ​മാ​ണ്. സ്വ​ന്തം വീ​ട്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ച് ടൂ​റി​സ്റ്റു​ക​ൾ​ക്ക് മു​റി​ക​ൾ ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് ഇ​തി​ന് അ​ർ​ഹ​ത​യു​ള്ള​ത്. ഹോം​സ്റ്റേ​യു​ടെ ഉ​ട​മ​സ്ഥ​നും കു​ടും​ബ​വും ആ ​വീ​ട്ടി​ൽ നി​ർ​ബ​ന്ധ​മാ​യും താ​മ​സി​ക്കു​ന്നു​ണ്ടാ​വ​ണം. വാ​ട​ക​യ്‌​ക്കെ​ടു​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ ഹോം ​സ്​​റ്റേ ന​ട​ത്തു​ന്ന​തി​ന്​ അ​നു​മ​തി​യി​ല്ല. താ​മ​സ​ക്കാ​ർ​ക്കാ​യി ചു​രു​ങ്ങി​യ​ത് ഒ​രു മു​റി മു​ത​ൽ പ​ര​മാ​വ​ധി ആ​റ്​ മു​റി​ക​ൾ വ​രെ (പ​ര​മാ​വ​ധി 12 അ​തി​ഥി​ക​ൾ) ന​ൽ​കാം. അ​തി​ഥി​ക​ൾ​ക്കു​ള്ള മു​റി​ക്ക് കു​റ​ഞ്ഞ​ത് 120 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​വും അ​നു​ബ​ന്ധ​മാ​യി 30 ച​തു​ര​ശ്ര അ​ടി വ​ലി​പ്പ​മു​ള്ള അ​റ്റാ​ച്ച്ഡ് ബാ​ത്റൂ​മും ഉ​ണ്ടാ​യി​രി​ക്ക​ണം. ഹോം ​സ്​​റ്റേ ലൈ​സ​ൻ​സി​ന്​ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ ഫു​ഡ് സേ​ഫ്റ്റി വ​കു​പ്പി​ന്‍റെ ഫു​ഡ് സേ​ഫ്റ്റി ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്.

വാ​ട​ക കെ​ട്ടി​ട​ങ്ങ​ൾ​ക്കു​ം ച​ട്ട​ങ്ങ​ളുണ്ട്

നി​യ​മ​ങ്ങ​ളും പൊ​തു​വാ​യ വാ​ട​ക ക​രാ​റു​ക​ളും അ​നു​സ​രി​ച്ച് ഒ​രു കെ​ട്ടി​ട ഉ​ട​മ ത​ന്‍റെ വാ​ട​ക​ക്കാ​ര​ന് നി​ർ​ബ​ന്ധ​മാ​യും ഉ​റ​പ്പാ​ക്കേ​ണ്ട ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളു​ണ്ട്. ത​ട​സ​മി​ല്ലാ​ത്ത കു​ടി​വെ​ള്ള വി​ത​ര​ണ​വും വെ​ള്ളം ശേ​ഖ​രി​ച്ചു വെ​ക്കാ​നു​ള്ള ടാ​ങ്ക് സൗ​ക​ര്യ​വും ഉ​റ​പ്പാ​ക്കേ​ണ്ട​ത്​ ഉ​ട​മ​യു​ടെ പ്രാ​ഥ​മി​ക ചു​മ​ത​ല​യാ​ണ്. കെ​ട്ടി​ട​ത്തി​ലേ​ക്ക് വൈ​ദ്യു​തി ക​ണ​ക്ഷ​നും ആ​വ​ശ്യ​ത്തി​ന് ലൈ​റ്റു​ക​ളും ഫാ​നു​ക​ളും ഘ​ടി​പ്പി​ക്കാ​നു​ള്ള പോ​യി​ന്‍റു​ക​ളും ഉ​ണ്ടാ​ക​ണം. വ​യ​റിം​ഗ് ത​ക​രാ​റു​ക​ൾ പോ​ലു​ള്ള അ​പ​ക​ട​സാ​ധ്യ​ത​ക​ൾ ഉ​ണ്ടെ​ങ്കി​ൽ അ​ത് പ​രി​ഹ​രി​ക്കേ​ണ്ട​ത് ഉ​ട​മ​യു​ടെ ചു​മ​ത​ല​യാ​ണ്. വൃ​ത്തി​യു​ള്ള​തും സ്വ​കാ​ര്യ​ത​യു​ള്ള​തു​മാ​യ ബാ​ത്ത്റൂം, ടോ​യ്‌​ല​റ്റ് സൗ​ക​ര്യം, കൃ​ത്യ​മാ​യി പൂ​ട്ടാ​ൻ ക​ഴി​യു​ന്ന പ്ര​ധാ​ന വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ഗ്രി​ല്ലു​ക​ളും, കെ​ട്ടി​ട​ത്തി​ന് ചു​റ്റും അ​ത്യാ​വ​ശ്യം സു​ര​ക്ഷ ന​ൽ​കു​ന്ന അ​തി​രു​ക​ളോ മ​തി​ലു​ക​ളോ എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്ക​ണം.

വാ​ട​ക​ക്കാ​ര​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ൽ കെ​ട്ടി​ട ഉ​ട​മ​ക്ക്​ അ​നാ​വ​ശ്യ​മാ​യി ഇ​ട​പെ​ടാ​ൻ അ​വ​കാ​ശ​മി​ല്ല. അ​ടു​ക്ക​ള വേ​സ്റ്റും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കാ​നും അ​വ നീ​ക്കം ചെ​യ്യാ​നു​മു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​രി​ക്ക​ണം. കെ​ട്ടി​ട​ത്തി​ന്‍റെ ഘ​ട​ന​പ​ര​മാ​യ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കു​ക, ചോ​ർ​ച്ച മാ​റ്റു​ക, പു​റം​ഭാ​ഗം പെ​യി​ന്‍റ്​ ചെ​യ്യു​ക തു​ട​ങ്ങി​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​ത് ഉ​ട​മ​യാ​ണ്. വാ​ട​ക​ക്കാ​ര​ൻ താ​മ​സം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് വീ​ട് വൃ​ത്തി​യാ​യും സു​ര​ക്ഷി​ത​മാ​യും കൈ​മാ​റ​ണം.

പ​രാ​തി ന​ൽ​കാം​

വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ വെ​ള്ളം, വൈ​ദ്യു​തി, സു​ര​ക്ഷി​ത​മാ​യ ശൗ​ചാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​തി​രി​ക്കു​ക​യോ, അ​ല്ലെ​ങ്കി​ൽ ഉ​ട​മ​സ്ഥ​ൻ ഇ​വ മ​നഃ​പൂ​ർ​വം ത​ട​സ​പ്പെ​ടു​ത്തു​ക​യോ ചെ​യ്താ​ൽ പ​രാ​തി ന​ൽ​കേ​ണ്ട​തും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട​തു​മാ​യ പ്ര​ധാ​ന അ​തോ​റി​റ്റി റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ (ആ​ർ.​ഡി.​ഒ) ആ​ണ്. 1965-ലെ ​കേ​ര​ള ബി​ൽ​ഡി​ങ്സ് (ലീ​സ് ആ​ൻ​ഡ് റെ​ന്‍റ്​ ക​ൺ​ട്രോ​ൾ) ആ​ക്ട് അ​നു​സ​രി​ച്ചാ​ണ് ഇ​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. പ​രാ​തി ബോ​ധ്യ​പ്പെ​ട്ടാ​ൽ, വാ​ട​ക​ക്കാ​ര​നെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴു​പ്പി​ക്കാ​നോ വാ​ട​ക കൂ​ട്ടാ​നോ വേ​ണ്ടി​യാ​ണ് ഉ​ട​മ ഇ​ത് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ന​ടി പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​ർ.​ഡി.​ഒ​ക്ക് ഉ​ത്ത​ര​വി​ടാം. കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന കോ​ർ​പ്പ​റേ​ഷ​ൻ, മു​നി​സി​പ്പാ​ലി​റ്റി അ​ല്ലെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കും പ​രാ​തി ന​ൽ​കാം.

Tags:    
News Summary - Unauthorized Homestays and Rental Buildings Surge in Ernakulam District

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.