പണക്കാരെ സംരക്ഷിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.എം
അത്താണി: നീതിയും ന്യായവുമില്ലാത്ത പണക്കാരെ സംരക്ഷിക്കുന്ന സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടറി എസ്. സതീശ്. നെടുമ്പാശ്ശേരി അത്താണിയിൽ മൂന്ന് യുവജീവൻ പൊലിഞ്ഞ കേസിൽ ഉൾപ്പെട്ട ഒന്നാം പ്രതി സുഹൈൽ സജീവിനേയും കൂട്ടാളികളേയും സംരക്ഷിക്കാൻ പൊലീസ് ഒത്താശ ചെയ്യുന്നതായി ആരോപിച്ച് സി.പി.എം അങ്കമാലി, ആലുവ ഏരിയ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിഷേധ മാർച്ച് പൊലീസ് ബാരിക്കേഡുകൾ വച്ച് തടഞ്ഞു. പ്രവർത്തകർ പിന്തിരിയാതെ പ്രതിഷേധിച്ചതോടെ പൊലീസ് ജലപീരങ്കി ഉപയോഗിക്കുകയായിരുന്നു. പ്രതിഷേധ യോഗത്തിൽ ജില്ല കമ്മിറ്റി അംഗങ്ങളായ കെ.പി. ഉദയകുമാർ, കെ.കെ. ഷിബു, എൻ.കെ. ഉഷാകുമാരി, കെ.പി. റെജീഷ് എന്നിവർ സംസാരിച്ചു.
മാർച്ചിന് നേതാക്കളായ ടി.വി. പ്രദീഷ്, സണ്ണി പോൾ, പി.സി. സോമശേഖരൻ, സജി വർഗീസ്, രാജീവ് സക്കരിയ്യ, പി.എ. രഘുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.