ആത്മഹത്യ മുനമ്പായി പാലങ്ങൾ; കമ്പിവേലി കെട്ടണമെന്ന ആവശ്യം ഉയരുന്നു
മട്ടാഞ്ചേരി: പാലങ്ങളിൽനിന്ന് കായലില് ചാടി ആത്മഹത്യ ശ്രമങ്ങൾ വര്ധിക്കുന്ന സാഹ ചര്യത്തില് പാലങ്ങളില് കമ്പി വേലി കെട്ടണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. കഴിഞ്ഞ ഒരാഴ്ചക്കകം മൂന്ന് പേരാണ് കായലില് ചാടിയത്. ഇതില് ഹാര്ബര് പാലത്തില് നിന്ന് ചാടിയ രണ്ട് സ്ത്രീകളില് ഒരാള് ചതുപ്പില് വീണതിനാലും മറ്റൊരു സ്ത്രീയെ മത്സ്യതൊഴിലാളികള് രക്ഷ പ്പെടുത്തുകയും ചെയ്തതതിനാൽ ജീവ ഹാനി ഉണ്ടായില്ല. എന്നാല് ബി.ഒ.ടി പാലത്തില് നിന്ന് ചാടിയ സ്ത്രീ മരണപ്പെട്ടിരുന്നു.
ഹാര്ബര് പാലം,ബി.ഒ.ടി, വെണ്ടുരുത്തി,കണ്ണങ്ങാട്ട് എന്നീ പാലങ്ങളില് നിന്നാണ് കൂടുതല് പേരും ആത്മഹത്യക്കായി കായലില് ചാടുന്നത്. ശക്തമായ അടിയൊഴുക്ക് ഈ മേഖലകളിൽ ഉള്ളതിനാല് രക്ഷപ്പെടുത്തുക വലിയ ബുദ്ധിമുട്ടാണ്. പാലത്തിന്റെ കൈവരികള്ക്ക് ചുറ്റും ഒരാള് പൊക്കത്തില് കമ്പിവേലി കെട്ടിയാല് ഒരു പരിധി വരെ ഇത്തരം സംഭവങ്ങള് ഒഴിവാക്കാനാകുമെന്നാണ് വിലയിരുത്തൽ.നേരത്തേ കായലില് ചാടിയുള്ള ആത്മഹത്യ പെരുകുകയും മൃതദേഹങ്ങള് പോലും കണ്ടെത്താന് കഴിയാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്തപ്പോള് പൊലീസ് കമ്പി വേലി കെട്ടിയാല് ഉചിതമായിരിക്കുമെന്ന നിർദേശം പൊതുമരാമത്ത് അധികൃതര്ക്ക് സമപ്പിച്ചിരുന്നുവെങ്കിലും ഈ ആവശ്യം മുഖവിലക്കെടുത്തില്ല. ഹാര്ബര് പാലം പൈതൃക സ്മാരകമായതിനാല് കമ്പി വേലി കെട്ടുക പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.