പെ​രു​മാ​നി​യി​ലെ പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ ഗോ​ഡൗ​ണി​ലെ തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ അ​വ​ശി​ഷ്ട​ങ്ങ​ള്‍

20 മണിക്കൂര്‍ കഠിന പ്രയത്‌നം; പ്ലാസ്റ്റിക് ശേഖരണ ഗോഡൗണിലെ തീ അണച്ചു

പെ​രു​മ്പാ​വൂ​ര്‍: വെ​ങ്ങോ​ല പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മാ​നി​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ‘ഗ്രീ​ന്‍ ഇ​വോ ടെ​ക്’ എ​ന്ന പ്ലാ​സ്റ്റി​ക് ശേ​ഖ​ര​ണ ഗോ​ഡൗ​ണി​ലെ തീ ​അ​ണ​ച്ച​ത് 20 മ​ണി​ക്കൂ​ര്‍ നേ​രം പ്ര​യ​ത്‌​നി​ച്ച്. തു​ട​ര്‍ച്ച​യാ​യി വെ​ള്ളം പ​മ്പ് ചെ​യ്തും നാ​ല് എ​ക്‌​സ്‌​ക​വേ​റ്റ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ്ലാ​സ്റ്റി​ക് നീ​ക്കം ചെ​യ്തും ഫ​യ​ര്‍ ബെ​ല്‍റ്റ് നി​ര്‍മി​ച്ചു​മാ​ണ് തീ ​അ​ണ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ട് മ​ണി​യോ​ടെ​യാ​ണ് തീ ​പൂ​ര്‍ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​ത്.

ഏ​ക​ദേ​ശം 50,000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍ണ​മു​ള്ള ഗോ​ഡൗ​ണി​ല്‍ വി​വി​ധ ത​രം പ്ലാ​സ്റ്റി​ക് വേ​സ്റ്റു​ക​ള്‍, കു​പ്പി ചി​ല്ലു​ക​ള്‍, സി​ലി​ണ്ട​റു​ക​ള്‍, കേ​ബി​ളു​ക​ള്‍ എ​ന്നി​വ​യാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ഏ​താ​ണ്ട് ആ​റ​ടി ഉ​യ​ര​ത്തി​ലാ​യി​രു​ന്നു മാ​ലി​ന്യ ശേ​ഖ​ര​ണം. ചി​ല്ല് കു​പ്പി​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​ത് മൂ​ലം തീ ​അ​ണ​ക്കാ​ന്‍ ത​ട​സം നേ​രി​ട്ടു.

എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സു​ജി​ത് കു​മാ​ര്‍, ജി​ല്ല ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ എ.​എ​സ് ജോ​ജി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍മാ​രാ​യ ബി. ​ബൈ​ജു (തൃ​ക്കാ​ക്ക​ര), അ​ജ്മ​ല്‍ ഷാ (​കോ​ത​മം​ഗ​ലം), എ​ന്‍.​എ​ച്ച് അ​സൈ​നാ​ര്‍ (പ​ട്ടി​മ​റ്റം), ബി​ജു​മോ​ന്‍ (ക​ല്ലൂ​ര്‍ക്കാ​ട്) എ​ന്നി​വ​രു​ടെ കീ​ഴി​ല്‍ നാ​ല് സെ​ക്ട​റു​ക​ളാ​യി തി​രി​ച്ചാ​യി​രു​ന്നു ര​ക്ഷാ​പ്ര​വ​ര്‍ത്ത​നം. പ​ട്ടി​മ​റ്റം, പെ​രു​മ്പാ​വൂ​ര്‍, കോ​ത​മം​ഗ​ലം, ആ​ലു​വ, തൃ​പ്പൂ​ണി​ത്തു​റ, തൃ​ക്കാ​ക്ക​ര, ഗാ​ന്ധി​ന​ഗ​ര്‍, പി​റ​വം, ക​ല്ലൂ​ര്‍ക്കാ​ട്, അ​ങ്ക​മാ​ലി, മ​ട്ടാ​ഞ്ചേ​രി, വൈ​പ്പി​ന്‍, ക്ല​ബ് റോ​ഡ്, മൂ​വാ​റ്റു​പു​ഴ എ​ന്നീ നി​ല​യ​ങ്ങ​ളി​ല്‍ നി​ന്ന് 12 വാ​ഹ​ന​ങ്ങ​ളും 92 സേ​നാ​ഗ​ങ്ങ​ളും 25 സി​വി​ല്‍ ഡി​ഫ​ന്‍സ് വോ​ള​ണ്ടി​യ​ര്‍മാ​രു​മാ​ണ് തീ ​അ​ണ​ച്ച​ത്.

ക​മ്പ​നി ഉ​ട​മ​യെ  അ​റ​സ്റ്റ് ചെ​യ്യ​ണം 

അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ച ‘ഗ്രീ​ന്‍ ഇ​വോ ടെ​ക്’ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്ര​ത്തി​ലു​ണ്ടാ​യ തീ​പി​ടു​ത്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷ​മീ​ദ ശ​രീ​ഫും വൈ​സ് പ്ര​സി​ഡ​ന്റ് വി.​എ​ച്ച്. മു​ഹ​മ്മ​ദും ആ​വ​ശ്യ​പ്പെ​ട്ടു.

വി​ശ​ദ​ അ​ന്വേ​ഷ​ണം വേ​ണം -എം.​എ​ല്‍.​എ

തീ​പി​ടി​ത്ത​മു​ണ്ടാ​യ അ​ന​ധി​കൃ​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ശേ​ഖ​ര കേ​ന്ദ്ര​ത്തി​ന്റെ ന​ട​ത്തി​പ്പു​കാ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നോ​ജ് മൂ​ത്തേ​ട​ന്‍ എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

യാ​തൊ​രു മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ക്കാ​തെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ മാ​ലി​ന്യ ശേ​ഖ​ര​ണ കേ​ന്ദ്രം പ്ര​വ​ര്‍ത്തി​ച്ച​ത്. വീ​ടു​ക​ളി​ല്‍ നി​ന്നും ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം വ​ലി​യ തോ​തി​ല്‍ ഏ​റ്റെ​ടു​ക്കു​ന്ന​ത് ‘ക്ലീ​ന്‍ കേ​ര​ള’ വ​ഴി​യാ​ണോ എ​ത്തി​ച്ച​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം.

ആ​ളു​ക​ള്‍ക്ക് ഉ​ണ്ടാ​യി​ട്ടു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ക്ക് അ​ര്‍ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍ക​ണ​മെ​ന്നും എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു do the sa,e

Tags:    
News Summary - Fire Extinguished After 20 Hours at Perumbavoor Plastic Godown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.