കൊച്ചി: കൊച്ചി തുറമുഖത്തുനിന്ന് 218 കിലോ ഹെറോയിൻ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. ചെന്നൈ നുങ്കംപാക്കത്തുള്ള ഫ്ലാറ്റിൽനിന്നാണ് ശ്രീലങ്കൻ വംശജനായ ചെന്നൈ സ്വദേശി ബാലകൃഷ്ണൻ പെരിയ സ്വാമി പിള്ളൈ (52) അറസ്റ്റിലായത്. ചെന്നൈ എഗ്മോർ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം ട്രാൻസിസ്റ്റ് വാറന്‍റിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ച പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഏതാനും ആഴ്ചകളായി ഡി.ആർ.ഐയുടെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാളുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. നേരത്തേ കൊലക്കേസിലും മയക്കുമരുന്ന് കേസിലും ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്ന് ഡി.ആർ.ഐ അധികൃതർ പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്ത ദിവസം അന്വേഷണ സംഘം അപേക്ഷ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.