കൊച്ചി മെട്രോയിൽ ഇന്ന്​ യാത്ര ചെയ്തത് 93,724 പേർ

കൊച്ചി: അഞ്ചാം വാർഷികദിനമായ വെള്ളിയാഴ്ച കൊച്ചി മെട്രോയിൽ യാത്ര ചെയ്തത് 93,724 പേർ. വൈകീട്ട് ഏഴുവരെയുള്ള കണക്കാണിത്. ആഘോഷങ്ങളോടനുബന്ധിച്ച് എല്ലാ യാത്രകൾക്കും അഞ്ചുരൂപ മാത്രമാണ്​ ഈടാക്കിയത്. ഇതോടെ നിരവധിപേരാണ് മെട്രോയിലേക്ക് ആകർഷിക്കപ്പെട്ടത്. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക്​ അടക്കം ഇളവ് ലഭ്യമാക്കിയിരുന്നു. ട്രിപ് പാസ് ഉപയോഗിക്കുന്നവര്‍ക്ക് സാധാരണ നിരക്കായിരിക്കും ബാധകമെങ്കിലും ഈടാക്കിയ തുകയില്‍നിന്ന് അഞ്ചുരൂപ കിഴിച്ചുള്ള ബാക്കി തുക കാഷ് ബാക്കായി അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുന്ന രീതിയാണ് ക്രമീകരിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.