കൊച്ചി: എല്ലാ രോഗങ്ങൾക്കും സൗജന്യ രോഗനിർണയവും തുടർചികിത്സയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ 'കരുതലായ് എറണാകുളം 2022' സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് ഈമാസം 13ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തുമെന്ന് ടി.ജെ. വിനോദ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ എട്ടുമുതൽ ആരംഭിക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്, പൾമണോളജി, ഡെർമറ്റോളജി, ഗൈനക്കോളജി, കാർഡിയോളജി, നെഫ്രോളജി, പ്ലാസ്റ്റിക് സർജറി, യൂറോളജി, ന്യൂറോ സർജറി, ഓങ്കോളജി, ഓങ്കോ സർജറി, പീഡിയാട്രിക്സ്, ഗ്യാസ്ട്രോ എന്‍ററോളജി, വാസ്കുലാർ സർജറി, കാൻസർ സ്ക്രീനിങ് തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള രോഗ നിർണയവും വിദഗ്ധരായ ഡോക്ടർമാരുടെ ചികിത്സയും നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സൗജന്യമായി കണ്ണട വിതരണവും നടത്തും. എറണാകുളം നിയോജക മണ്ഡലത്തിലുള്ളവർക്കാണ് ക്യാമ്പ് എങ്കിലും മറ്റ് സ്ഥലത്തുള്ളവർക്കും പങ്കെടുക്കാം. നേരത്തേ രജിസ്റ്റർ ചെയ്തവർക്ക് പുറമേ 13ന് സ്പോട്ട് രജിസ്ട്രേഷൻ വഴിയും ക്യാമ്പിൽ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷൻ രാവിലെ ഏഴിന്തുടങ്ങും. ഐ.എം.എയുടെയും ബി.പി.സി.എല്ലിന്‍റെയും ഒപ്പം നഗരത്തിലെ പ്രമുഖ ആശുപത്രികളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 150ൽ അധികം ഡോക്ടർമാർ പങ്കെടുക്കുമെന്ന് ടി.ജെ. വിനോദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.