കൊച്ചി: നാൾക്കുനാൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സിയിൽ പ്രതിമാസ വരുമാനം 120 കോടിയെങ്കിൽ ശമ്പളത്തിനും പെൻഷനും മാത്രം ചെലവഴിക്കുന്നത് 155 കോടിയെന്ന് വിവരാവകാശ രേഖ. ശമ്പളത്തിന് 85 കോടിയും പെൻഷന് 70 കോടി രൂപയും ചെലവഴിക്കുന്ന കോർപറേഷന് കഴിഞ്ഞ നവംബറിൽ 121.61 കോടി രൂപ മാത്രമാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. ഡിസംബറിലെ കണക്കനുസരിച്ച് 41,173 പേരാണ് പെൻഷൻകാർ. 6202 കെ.എസ്.ആർ.ടി.സി ബസുകളിൽ 4202 എണ്ണമാണ് സർവിസ് നടത്തുന്നത്. 2000 ബസുകളും പലവിധ കാരണങ്ങളാൽ സർവിസ് നടത്തുന്നില്ല. ഇതിൽ അറ്റകുറ്റപ്പണികൾക്ക് ഡോക്ക് ചെയ്തത് 550 എണ്ണമാണ്. 1382 ബസുകൾ റിസർവ് പൂളിൽ സൂക്ഷിക്കുകയും 68 എണ്ണം സ്ക്രാപിങ് നടത്തുകയും ചെയ്തിട്ടുണ്ടെന്നും വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ അപേക്ഷക്ക് മറുപടിയായി കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.