ആലുവ മണ്ഡലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ൻ​വ​ർ സാ​ദ​ത്ത് പ്ര​ഭാ​ത സ​വാ​രി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ കാ​ൽ​ന​ട പ​ര്യ​ട​നം

പ്രഭാത സവാരി കാൽനട പര്യടനമാക്കി അൻവർ സാദത്ത്; യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആരിഫ്

ആ​ലു​വ: ഈ​സ്റ്റ​ർ പു​ല​രി​യി​ൽ കാ​യി​ക വി​നോ​ദ​ങ്ങ​ളോ​ടെ​യാ​യി​രു​ന്നു ആലുവ മണ്ഡലത്തിലെ ഇ​ട​ത്-​വ​ല​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തു​ട​ക്കം. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ൻ​വ​ർ സാ​ദ​ത്ത് പ്ര​ഭാ​ത സ​വാ​രി കാ​ൽ​ന​ട പ​ര്യ​ട​ന​മാ​ക്കി​യ​പ്പോ​ൾ യു​വാ​ക്ക​ൾ​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​ച്ചാ​ണ് ആ​രി​ഫ് ഞാ​യ​ർ​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. വാ​ഹ​ന​പ​ര്യ​ട​നം ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ​ക്ക് തി​രി​ക്കൊ​ഴി​ഞ്ഞി​രു​ന്നി​ല്ല. പ്രി​യ​പ്പെ​ട്ട​വ​രെ നേ​രി​ൽ വി​ളി​ച്ച് ഈ​സ്റ്റ​ർ മം​ഗ​ള​ങ്ങ​ൾ നേ​ർ​ന്നും കു​ശ​ലം അ​ന്വേ​ഷി​ച്ചും വോ​ട്ട​ഭ്യ​ർ​ഥി​ച്ചും പ്ര​ചാ​ര​ണ തി​ര​ക്കു​മൂ​ലം മു​ട​ങ്ങി​യ പ്ര​ഭാ​ത​സ​വാ​രി ഞാ​യ​റാ​ഴ്ച പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പ്ര​വ​ർ​ത്ത​ക​രും വോ​ട്ട​ർ​മാ​രും ഒ​പ്പം​ചേ​ർ​ന്ന​തോ​ടെ കാ​ൽ​ന​ട പ​ര്യ​ട​ന​മാ​യി.

പു​ക്കാ​ട്ടു​പ​ടി​യി​ൽ നി​ന്നാ​രം​ഭി​ച്ച ന​ട​ത്തം നാ​ലു കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ട് കു​ഴി​വേ​ലി​പ്പ​ടി​വ​രെ നീ​ണ്ടു. സ്നേ​ഹം പു​തു​ക്കി​യും വോ​ട്ട​ഭ്യ​ർ​ഥി​ച്ചും നീ​ങ്ങി​യ സ്ഥാ​നാ​ർ​ഥി​യെ വ​ഴി​യി​ൽ ക​ണ്ട​വ​ർ ഹ​സ്ത​ദാ​നം ന​ൽ​കി​യും ആ​ശ്ലേ​ഷി​ച്ചും പ​രി​ച​യം ദൃ​ഢ​മാ​ക്കി.

രാ​വി​ലെ ആ​റ​ര​യോ​ടെ എ​ട​ത്ത​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളെ നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്താ​നു​ള്ള യാ​ത്ര​ക്കി​ടെ, ആ​ലു​വ സ്നേ​ഹ​പു​രം ദേ​വാ​ല​യ​ത്തി​ൽ ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ളി​ലും പ​ങ്കു​കൊ​ണ്ടു.

പു​ക്കാ​ട്ടു​പ​ടി​യി​ലു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ വ​സ​തി​യി​ലെ​ത്തി വോ​ട്ട​ഭ്യ​ർ​ഥി​ച്ചു. വി​ശ്ര​മ​ത്തി​നു​ശേ​ഷം ചെ​ങ്ങ​മ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന. ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ പ്ര​ച​ര​ണ​ത്തി​നെ​ത്തി​യ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ച്ചി​ൻ പൈ​ല​റ്റി​നെ സ്വീ​ക​രി​ക്കാ​നാ​യി പു​റ​പ്പെ​ട്ടു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. എ.​എം. ആ​രി​ഫ് രാ​വി​ലെ എ​ട​ത്ത​ല ഡി​ഫ​ന്റേ​ഴ്‌​സ് ക്ല​ബി​ലെ​ത്തി കാ​യി​ക​പ്രേ​മി​ക​ളു​മാ​യി സൗ​ഹൃ​ദം പ​ങ്കി​ട്ടു. ആ​ലു​വ​യി​ൽ സ്പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി ഉ​ൾ​പ്പെ​ടെ ക​യി​ക​മേ​ഖ​ല​യു​ടെ വ​ള​ർ​ച്ച​ക്ക്​ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് സ്ഥാ​നാ​ർ​ഥി പ​റ​ഞ്ഞു. ക​ളി​ക്കാ​ർ​ക്കൊ​പ്പം ക്രി​ക്ക​റ്റ് ക​ളി​യു​ടെ ഭാ​ഗ​മാ​കാ​നും സ​മ​യം ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് ഈ​സ്റ്റ​ർ ആ​ശം​സ​ക​ളു​മാ​യി ആ​ലു​വ, കീ​ഴ്മാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ക്രൈ​സ്ത​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും മ​ഠ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു. കു​ന്ന​ത്തേ​രി, കീ​ഴ്മാ​ട്, ചെ​മ്പ​ക​ശേ​രി, ചൊ​വ്വ​ര, കൊ​ടി​കു​ത്തു​മ​ല തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ വി​വാ​ഹ ച​ട​ങ്ങു​ക​ളി​ൽ ആ​ശം​സ​ക​ളു​മാ​യെ​ത്തി. വി​വി​ധ സം​ഘ​ട​ന​യു​ടെ യോ​ഗ​ത്തി​ലും വോ​ട്ട​ഭ്യ​ർ​ത്ഥ​ന​യു​മാ​യെ​ത്തി. സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളേ​യും സ​ന്ദ​ർ​ശി​ച്ച് വോ​ട്ടു​തേ​ടി. പു​റ​യാ​ർ, തു​രു​ത്ത്, കീ​ഴ്മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു. വെ​ള്ളാ​ര​പ്പി​ള്ളി​യി​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. കാ​ഞ്ഞൂ​ർ പു​തി​യേ​ടം അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തി​ലും പ​ങ്കെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ൽ ആ​ലു​വ​യി​ൽ ന​ട​ക്കു​ന്ന റോ​ഡ് ഷോ​യി​ൽ എ.​എം. ആ​രി​ഫ് പ​ങ്കെ​ടു​ക്കും.

Tags:    
News Summary - Anwar Sadat turns morning ride into walking tour; Arif plays cricket with youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.