യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി റോ​ജി എം.​ജോ​ണ്‍ എ​ള​വൂ​ര്‍ ശ്രീ​പു​ത്ത​ന്‍കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ

അങ്കമാലിയിൽ റോജിയുടെ പ്രചാരണം ആത്മീയ നിറവിൽ

അ​ങ്ക​മാ​ലി: ഈ​സ്റ്റ​റി​നോ​ട​നു​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി റോ​ജി എം. ​ജോ​ൺ അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ര്‍ജ് ബ​സ് ലി​ക്ക​യി​ല്‍ പാ​തി​ര കു​ര്‍ബാ​ന​യി​ലും ഉ​യി​ര്‍പ്പ് ശു​ശ്രൂ​ഷ​യി​ലും പ​ങ്കെ​ടു​ത്തു. കി​ട​ങ്ങൂ​ര്‍ ഉ​ണ്ണി മി​ശി​ഹാ പ​ള്ളി​യി​ലും അ​ങ്ക​മാ​ലി ബ്ര​ദ​റ​ണ്‍ ക്രി​സ്റ്റ്യ​ന്‍ ച​ര്‍ച്ചി​ലും മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​ന്ദ​ര്‍ശ​നം ന​ട​ത്തി.

ഓ​ള്‍ ഇ​ന്ത്യ പ്ര​ഫ​ഷ​ണ​ല്‍ കോ​ണ്‍ഗ്ര​സ് (എ.​ഐ.​പി.​സി) സം​ഘ​ടി​പ്പി​ച്ച മൈ​ക്രോ സ്മോ​ള്‍ ആ​ൻ​ഡ് മീ​ഡി​യം എ​ന്‍റ​ര്‍പ്രൈ​സ​സ് (എം.​എ​സ്.​എം.​ഇ) മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​രം​ഭ​ക​രു​മാ​യി സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ലും പ​ങ്കെ​ടു​ത്തു. എ.​ഐ.​പി.​സി ത​മി​ഴ്നാ​ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​ധാ​ക​ര്‍ സു​ന്ദ​ര്‍വേ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. തു​ട​ർ​ന്ന് എ​ള​വൂ​ര്‍ ശ്രീ​പു​ത്ത​ന്‍കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്രോ​ത്സ​വ​ത്തി​ലും പ​ങ്കെ​ടു​ത്തു.ദുഃ​ഖ വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും റോ​ജി വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു ക​ര്‍മ​ങ്ങ​ളി​ല്‍ സം​ബ​ന്ധി​ച്ചു. മ​ല​യാ​റ്റൂ​ര്‍ മ​ല​ക​യ​റ്റ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. പെ​സ​ഹാ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ മ​ല​യാ​റ്റൂ​ര്‍ മ​ല ക​യ​റി. വെ​ള്ളി​യാ​ഴ്ച അ​ങ്ക​മാ​ലി സെ​ന്‍റ് ജോ​ര്‍ജ് ബ​സി ലി​ക്ക​യി​ല്‍ കു​ര്‍ബാ​ന​യി​ലും ന​ഗ​രി കാ​ണി​ക്ക​ല്‍ ശു​ശ്രൂ​ഷ​യി​ലും സം​ബ​ന്ധി​ച്ചു. അ​ങ്ക​മാ​ലി സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​നോ​റോ ക​ത്തീ​ഡ്ര​ലി​ലും മ​റ്റൂ​ര്‍ സെ​ന്‍റ് ജോ​ര്‍ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ലും ദുഃ​ഖ വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ളി​ലും സം​ബ​ന്ധി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മ​ല​യാ​റ്റൂ​ര്‍ പ​ള്ളി​യി​ലും മ​ഞ്ഞ​പ്ര, മൂ​ക്ക​ന്നൂ​ര്‍ ഫൊ​റോ​ന പ​ള്ളി​ക​ളി​ലും ന​ട​ന്ന പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണ​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​യി.

ആ​വേ​ശ​ക്കു​തി​പ്പാ​യി സാ​ജു പോ​ളി​ന്റെ സൈ​ക്കി​ൾ യാ​ത്ര

അ​ങ്ക​മാ​ലി: മ​ല​യാ​റ്റൂ​രി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സാ​ജു പോ​ൾ ന​യി​ച്ച സൈ​ക്കി​ൾ റാ​ലി ആ​വേ​ശം പ​ക​ർ​ന്നു. വി​ശി​ഷ്ടാ​തി​ഥി​യാ​യി ദേ​ശീ​യ സൈ​ക്ലി​ങ് ചാ​മ്പ്യ​ൻ സേ​തു​ല​ക്ഷ്മി സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു. നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി നി​ര​ന്ന, കോ​ട​നാ​ട് പാ​ല​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച സൈ​ക്കി​ൾ റാ​ലി കാ​ല​ടി ശ്രീ ​ശ​ങ്ക​രാ പാ​ല​ത്തി​ലാ​ണ് സ​മാ​പി​ച്ച​ത്.

സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം എ​ൻ.​സി. മോ​ഹ​ന​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സൈ​ക്കി​ൾ സ​വാ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യ ചു​റ്റി​ക അ​രി​വാ​ൾ ന​ക്ഷ​ത്രം ആ​ലേ​ഖ​നം ചെ​യ്ത ബ​നി​യ​ൻ അ​ണി​ഞ്ഞാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും അ​ണി​നി​ര​ന്ന​ത്.

മ​ല​യാ​റ്റൂ​ർ മു​ത​ൽ കാ​ല​ടി വ​രെ​യു​ള്ള ഒ​മ്പ​ത് കി​ലോ​മീ​റ്റ​ർ നീ​ണ്ട യാ​ത്ര​യി​ൽ പ്ര​ധാ​ന ക​വ​ല​ക​ളി​ലെ​ല്ലാം വോ​ട്ട​ർ​മാ​ർ സ്ഥാ​നാ​ർ​ഥി​യെ കാ​ത്ത് നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.

സ​മാ​പ​ന​കേ​ന്ദ്ര​മാ​യ കാ​ല​ടി​യി​ൽ മു​ൻ മ​ന്ത്രി ജോ​സ് തെ​റ്റ​യി​ൽ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​പി.​എം ജി​ല്ല ക​മ്മ​റ്റി അം​ഗം അ​ഡ്വ. കെ. ​തു​ള​സി, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​കെ. ഷി​ബു, അ​ങ്ക​മാ​ലി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​പി. റ​ജീ​ഷ്, സി.​പി.​ഐ ജി​ല്ല എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​മു​കേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ ക​ന്ന​പ്പ​ള്ളി, മ​നോ​ജ് നാ​ൽ​പ്പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Roji's campaign in Angamaly is filled with spirituality

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.