'ഞങ്ങളും കൃഷിയിലേക്ക്' ഉദ്ഘാടനം

വൈപ്പിന്‍: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ എടവനക്കാട് പഞ്ചായത്ത്തല ഉദ്ഘാടനം നടത്തി. 15ാം വാര്‍ഡില്‍ അമ്മനാംവീട്ടില്‍ ഷാനവാസിന്റെ കൃഷിയിടത്തില്‍ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൃഷി കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എ.എ തൈനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കൃഷി ഡയറക്ടര്‍ അനിത കുമാരി, അസി. ഡയറക്ടര്‍ ഓഫ് അഗ്രികള്‍ചര്‍ പി.വി. സൂസമ്മ, കൃഷി ഓഫിസര്‍ പി.കെ. ഷജ്‌ന, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, പഞ്ചായത്ത്​ അംഗങ്ങളായ ബിന്ദു ബെന്നി, പി.ബി. സാബു, കെ.ജെ. ആല്‍ബി, അജാസ് അഷ്​റഫ് എന്നിവര്‍ സംസാരിച്ചു. krishi ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ എടവനക്കാട് പഞ്ചായത്ത്തല ഉദ്ഘാടനം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ തൈനട്ട് നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.