പാസിങ്​ ഔട്ട് പരേഡ്

മട്ടാഞ്ചേരി: നാവിക സേനയിൽനിന്ന് 28 ഓഫിസർമാരും കോസ്റ്റ് ഗാർഡിൽനിന്ന് നാല് ഓഫിസർമാരും ഇന്ത്യൻ നേവിയുടെ ഗണ്ണറി ആൻഡ് മിസൈൽ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് ദ്രോണാചാര്യയിൽനിന്ന്​ ലോങ് ഗണ്ണി സ്പെഷലൈസേഷൻ കോഴ്സ് പൂർത്തിയാക്കിയതോടനുബന്ധിച്ച് ഫോർട്ട്​കൊച്ചിയിലെ കേന്ദ്രത്തിൽ പാസിങ് ഔട്ട് പരേഡ് നടന്നു. കമാൻഡിങ് ഓഫിസർ പരേഡ് വിലയിരുത്തി. വിവിധ രംഗങ്ങളിൽ പ്രാഗല്​ഭ്യം തെളിയിച്ച ലെഫ്. കമാൻഡർമാരായ വിനാവക് സുരേഷ് കുമാർ, വിധിത് ഭോജ്, സുപം കുമാർ എന്നിവർക്ക് വിവിധ ട്രോഫികൾ ചടങ്ങിൽ സമ്മാനിച്ചു. ചിത്രം: ഫോർട്ട്​കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ നടന്ന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.