പി.സി. ജോർജിനെതിരെ എ.ഐ.വൈ.എഫ് പ്രതിഷേധം

കൊച്ചി: മത-സാമുദായിക സൗഹാർദ അന്തരീക്ഷത്തെ മലീമസമാക്കുന്ന വർഗീയ വിദ്വേഷപ്രസംഗം നടത്തിയ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. ഉത്തരേന്ത്യൻ മോഡൽ പ്രസംഗങ്ങൾ നടത്തുന്ന നേതാക്കൾ കേരളത്തിന് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവ്യർ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്‍റ് പി.എ. നിസാമുദ്ദീൻ, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽകുമാർ, കെ.കെ. സുമേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.