മലയാറ്റൂര്‍: അന്തർദേശീയ തീര്‍ഥാടനകേന്ദ്രമായ . കുരിശുമുടിയിൽനിന്ന് സെന്റ് തോമസ് പള്ളിയിലേക്ക് (താഴത്തെ പള്ളി) എട്ടാമിടം തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച വൈകീട്ട് നാലിന് പൊൻപണം ഇറക്കിയതോടെയാണ് തീർഥാടനത്തിന് സമാപനമായത്. തുടർന്ന് ആഘോഷമായ പാട്ടുകുര്‍ബാനയും തിരുസ്വരൂപം എടുത്തുവെക്കലും നടന്നു. തീർഥാടനകാലത്ത് നൂറുകണക്കിന് വിശ്വാസികളാണ് കുരിശുമല കയറാൻ ഒഴുകിയെത്തിയത്. ചടങ്ങുകൾക്ക് വികാരി വർഗീസ് മണവാളൻ, കൈക്കാരന്മാരായ തങ്കച്ചൻ കുറിയേടത്ത്, സാജു മാടവന, വർഗീസ് മേനാച്ചേരി എന്നിവർ നേതൃത്വം നൽകി. ചിത്രം: പൊൻപണവുമായി മലയാറ്റൂർ കുരിശുമല ഇറങ്ങുന്ന വിശ്വാസികള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.